2 30

ഗിരീഷ് വൈക്കം സംവിധാനം ചെയ്യുന്ന ‘ദി ഡാര്‍ക്ക് വെബ്ബ്’ എന്ന സിനിമയുടെ ചിത്രീകരണം പൂര്‍ത്തിയായി. കൊച്ചി, വാഗമണ്‍, ഒറ്റപ്പാലം, ആതിരപ്പള്ളി, തിരുവനന്തപുരം, ഹൈദരാബാദ് എന്നിവിടങ്ങളിലായിട്ടാണ് ചിത്രീകരണം പൂര്‍ത്തിയായത്. സമീപകാലത്ത് ഇത്രയും വ്യത്യസ്തമായ ലൊക്കേഷനുകളില്‍ ചിത്രീകരിച്ച ഒരു മലയാള ചിത്രം ഇതായിരിക്കും. ട്രൂപാലറ്റ് ഫിലിംസ് നിര്‍മ്മിക്കുന്ന ഈ ചിത്രം പൂര്‍ണ്ണമായും ആക്ഷന്‍ ഹൊറര്‍ പശ്ചാത്തലത്തില്‍ അവതരിപ്പിക്കപ്പെടുന്ന ഒന്നാണ്. പെണ്‍കുട്ടികളാണ് ഈ ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഏഴ് സംഘട്ടനങ്ങളാണ് ഈ ചിത്രത്തിലുള്ളത്. മികച്ച ആക്ഷനും ചേസും അടിപൊളി ഗാനങ്ങളുമൊക്കെയുണ്ടാവും. ഉയര്‍ന്ന സാങ്കേതിക മികവോടെ അവതരിപ്പിക്കപ്പെടുന്ന ഈ ചിത്രത്തില്‍ കമ്പ്യൂട്ടര്‍ ഗ്രാഫിക്‌സിനും പശ്ചാത്തല സംഗീതത്തിനും ഏറെ പ്രാധാന്യമുണ്ട്. ബോളിവുഡിലെ പ്രശസ്ത സംഗീത സംവിധായകനായ മെഹുല്‍ വ്യാസ് ആണ് പശ്ചാത്തല സംഗീതം ഒരുക്കുന്നത്. ഇതിലെ ഒരു ഇംഗ്ലീഷ് ഗാനവും ഇദ്ദേഹം തന്നെയാണ് കമ്പോസ് ചെയ്തിരിക്കുന്നത്.

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *