ഇറ്റാലിയന്‍ സൂപ്പര്‍കാര്‍ നിര്‍മ്മാതാക്കളായ ഫെരാരി തങ്ങളുടെ ആദ്യത്തെ ഇലക്ട്രിക് വാഹനം (ഇവി) റോഡ് ടെസ്റ്റിംഗ് ആരംഭിച്ചു. ഫെരാരിയുടെ ഇവി ടെസ്റ്റ് നടക്കുന്നത് ഇറ്റലിയില്‍ത്തന്നെയാണെന്നാണ് റിപ്പോര്‍ട്ടുകള്‍. റോയിട്ടേഴ്സ് റിപ്പോര്‍ട്ട് അനുസരിച്ച്, ഏതെങ്കിലും ഓപ്ഷനുകള്‍ ചേര്‍ക്കുന്നതിന് മുമ്പ് വാഹനത്തിന് 500,000 ഡോളറിലധികം (ഏകദേശം 4.17 കോടി രൂപ) ചിലവാകും. വികസിപ്പിച്ച ഓള്‍-വീല്‍-ഡ്രൈവ് കഴിവുകളെ സൂചിപ്പിക്കുന്ന, നാല് ചക്രങ്ങളില്‍ ഓരോന്നിലും ഒരു ഇലക്ട്രിക് മോട്ടോറുള്ള രണ്ട് സീറ്റുകളായിരിക്കും എന്ന് ചോര്‍ന്ന പേറ്റന്റ് വിവരങ്ങള്‍ വ്യക്തമാക്കുന്നു. ഫെരാരി രണ്ടാമത്തെ ഇവിയും വികസിപ്പിച്ചുകൊണ്ടിരിക്കുന്നുവെന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ട്. മാരനെല്ലോയിലെ അത്യാധുനിക പ്ലാന്റില്‍ ആയിരിക്കും പുതിയ ഫെരാരി ഇവി നിര്‍മ്മിക്കുക. ഇലക്ട്രിക് വാഹനങ്ങള്‍, ഹൈബ്രിഡുകള്‍, ഇന്റേണല്‍ കംബഷന്‍ എഞ്ചിന്‍ (ഐസിഇ) കാറുകള്‍ എന്നിവ നിര്‍മ്മിക്കാന്‍ ഈ ഫാക്ടറിക്ക് കഴിയും. ഇതോടെ ഫെരാരിയുടെ വാര്‍ഷിക ഉല്‍പ്പാദനം ഏകദേശം 20,000 യൂണിറ്റായി ഉയര്‍ത്തുമെന്ന് പ്രതീക്ഷിക്കുന്നു.