സ്‌പെയിന്‍ യുവതാരം ലാമിന്‍ യമാലിന്റെ പുതിയ നമ്പര്‍ ജഴ്‌സി പ്രഖ്യാപിച്ച് എഫ്‌സി ബാഴ്‌സലോണ. സൂപ്പര്‍ താരം മെസിയുടെ സമാന നീക്കങ്ങളും ഫിനിഷിംഗിലൂടെയുമാണ് ലാമിന്‍ യമാല്‍ ലോകശ്രദ്ധ നേടുന്നത്. ലിയോണല്‍ മെസ്സി തുടക്കകാലത്ത് കളിച്ചിരുന്ന 19- നമ്പര്‍ ജഴ്‌സി അണിഞ്ഞാണ് താരം അടുത്ത സീസണ്‍ മുതല്‍ കളിക്കുക. വീഡിയോ പുറത്തുവിട്ടാണ് ബാഴ്‌സലോണ സാമൂഹികമാധ്യമങ്ങളില്‍ ഇക്കാര്യം അറിയിച്ചത്. നേരത്തെ 27- നമ്പര്‍ ജഴ്‌സിയിലാണ് താരം കളിച്ചിരുന്നത്. 17- വയസ്സില്‍ തന്നെ സ്‌പെയിനിന്റെയും ബാഴ്‌സലോണയുടെയും പ്രധാന താരമായി യമാല്‍ വളർന്നുകൊണ്ടിരിക്കുകയാണ്. സ്‌പെയിനിന്റെ യൂറോകപ്പ് നേട്ടത്തില്‍ നിര്‍ണായക പങ്ക് വഹിച്ച യമാലിൻ മികച്ച യുവതാരമായും തെരഞ്ഞെടുക്കപ്പെട്ടിരുന്നു.

Shaji Padmanabhan
Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named... More by Shaji Padmanabhan