പെണ്മക്കളെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ പിതാവിന് 17 വര്‍ഷം തടവും 65,000 രൂപ പിഴയും. പാലോട് പെരിങ്ങമ്മല സ്വദേശിയായ 48 കാരനാണ് നെടുമങ്ങാട് ഫാസ്റ്റ് ട്രാക്ക് സ്പെഷല്‍ കോടതി ശിക്ഷിച്ചത്.
മദ്യപാനത്തിനിടെ ഉണ്ടായ തര്‍ക്കം കത്തിക്കുത്തില്‍ കലാശിച്ചു. നാലു പേര് അറസ്റ്റിലായി. മാന്നാര്‍ ബുധനൂര്‍ മേപ്പള്ളില് വീട്ടില്‍ സതീഷ് (39) നാണ് കൂത്തേറ്റത്. ശരത് (34), സജിത്ത് മോഹന്‍ (31), ജോര്‍ജി ഫ്രാന്‍സിസ് (22), തന്‍സീര്‍ (24) എന്നിവരാണ് അറസ്റ്റിലായത്.
ഇരുമ്പു കോണി വൈദ്യുത ലൈനിലേയ്ക്കു വീണ് കര്ഷകന് മരിച്ചു. കട്ടപ്പന സ്വര്‍ണ്ണവിലാസം സ്വദേശി പതായില്‍ സജി ജോസഫാണ് (47) മരിച്ചത്. മരത്തിന്റെ ശിഖരം വെട്ടുന്നതിനിടയില്‍ കോണി വൈദ്യുത ലൈനിലേയ്ക്കു തെന്നി വീഴുകയായിരുന്നു.
കണ്ണൂര്‍ ഇരിട്ടി കാക്കയങ്ങാട് ഗവണ്മെന്റ് ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ അധ്യാപകനെതിരായ വിദ്യാര്‍ത്ഥികളുടെ പരാതിയില്‍ പൊലീസ് കേസെടുത്തു. അധ്യാപകനായ ഹസനെതിരെയാണ് പോക്സോ ചുമത്തി മുഴക്കുന്ന് പൊലീസ് കേസെടുത്തത്.
ഇടുക്കി കിഴുകാനത്ത് ആദിവാസി യുവാവിനെ കള്ളക്കേസില്‍ കുടുക്കിയ സംഭവത്തില്‍ ഒരു ഉദ്യോഗസ്ഥനു കൂടി സസ്പെന്ഷന്. മുന്‍ ഇടുക്കി വൈല്‍ഡ് ലൈഫ് വാര്ഡന് ബി. രാഹുലിനെയാണ് സസ്പെന്‍ഡ് ചെയ്തത്. രാഹുലിനെ തിരുവനന്തപുരത്തേക്കു സ്ഥലം മാറ്റിയിരുന്നു. നേരത്തെ ആറു പേരെ സസ്പെന്‍ഡു ചെയ്തിരുന്നു.
പട്ടാമ്പി പോക്സോ കേസില്‍ വിധി കേട്ടതിനു പിറകേ മുങ്ങിയ പ്രതിയെ കര്‍ണാടകത്തില്‍നിന്ന് പിടികൂടി. കൂറ്റനാട് ആമക്കാവ് സ്വദേശി ഹരിദാസിനെയാണു ചാലിശേരി പോലീസ് പിടികൂടിയത്.
ലോട്ടറി കച്ചവടക്കാരനെ തലയ്ക്കടിച്ചു കൊന്ന കേസില്‍ യുവാവിന് അഞ്ചു വര്‍ഷം കഠിന തടവും 50,000 രൂപ പിഴയും ശിക്ഷ. അയിരൂര്‍ പാണില്‍ കോളനി ഒലിപ്പുവിള വീട്ടില്‍ ബാബുവിനെ (58) കൊന്ന കേസില്‍ പ്രതിയായ പെരുമ്പഴുതൂര്‍ മൊട്ടക്കാട കോളനിയില്‍ അനില്‍ എന്ന ബിജോയിയെ (25) യെയാണു കോടതി ശിക്ഷിച്ചത്.
ഇന്‍സ്റ്റഗ്രാം വഴി പരിചയപ്പെട്ട സ്കൂള്‍ വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച കേസില്‍ പതിനെട്ടുകാരന് കൊല്ലത്ത് പിടിയില്‍. ഇടത്തറ സ്വദേശി നീരജിനെയാണ് ചടയമംഗലം പൊലീസ് അറസ്റ്റു ചെയ്തത്.