പ്രമുഖ വാച്ച് ബ്രാന്‍ഡായ ഫാസ്ട്രാക്ക് അവരുടെ പുതിയ സ്മാര്‍ട്ട് വാച്ചായ ലിമിറ്റ്ലെസ് എഫ്.എസ് 1 ഇന്ത്യയില്‍ അവതരിപ്പിച്ചു. പ്രത്യേക ലോഞ്ച് വിലയായി പുതിയ ഫാസ്ട്രാക്ക് ലിമിറ്റ്ലെസ് എഫ്എസ്1-ന് 1,995 രൂപക്ക് സ്വന്തമാക്കാം, ഏപ്രില്‍ 11-ന് ആമസോണ്‍ വഴി ലഭ്യമാകും. 500 നിറ്റ്‌സ് ബ്രൈറ്റ്‌നസും 240×296 പിക്‌സല്‍ സ്‌ക്രീന്‍ റെസല്യൂഷനുമുള്ള ചതുരാകൃതിയിലുള്ള 1.95 ഇഞ്ച് ഹൊറൈസണ്‍ കര്‍വ്ഡ് ഡിസ്പ്ലേയാണ് ലിമിറ്റ്ലെസ്സ് എഫ്എസ്1 സ്മാര്‍ട്ട് വാച്ചിന് നല്‍കിയിരിക്കുന്നത്. 150-ലധികം വാച്ച് ഫെയ്സുകളുടെ പിന്തുണയുണ്ട്. മികച്ച പ്രകടനത്തിനായി വാച്ചില്‍ എ.ടി.എസ് ചിപ്സെറ്റ് നല്‍കിയിട്ടുണ്ട്. ഇന്‍ബില്‍റ്റ് മൈക്രോഫോണും സ്പീക്കറും വഴി ബ്ലൂടൂത്ത് കോളിങ് പ്രവര്‍ത്തനക്ഷമമാക്കുന്നതിനായി സിംഗിള്‍സിങ്ക് സാങ്കേതികവിദ്യയും വാച്ചിലുണ്ട്. ബ്ലൂടൂത്ത് പതിപ്പ് 5.3-യുടെ പിന്തുണയുമുണ്ട്. ശാരീരിക പ്രവര്‍ത്തനങ്ങള്‍ തിരിച്ചറിയാനും അവ ട്രാക്ക് ചെയ്യാനും സ്മാര്‍ട്ട് വാച്ചില്‍ നൂറിലധികം സ്പോര്‍ട്സ് മോഡുകളും മള്‍ട്ടിസ്പോര്‍ട്ട് ഓട്ടോ റെക്കഗ്‌നിഷനും നല്‍കിയിട്ടുണ്ട്. ആരോഗ്യ ട്രാക്കിങ്ങിനായി, 24×7 ഹൃദയമിടിപ്പ് സെന്‍സര്‍, സ്ലീപ്പ് ട്രാക്കര്‍, സ്‌ട്രെസ് മാനേജര്‍, പിരീഡ് ട്രാക്കര്‍ എന്നിവയുണ്ട്. ആരോഗ്യകരമായ ജീവിതശൈലി നിലനിര്‍ത്താന്‍ നിങ്ങള്‍ക്ക് റിമൈന്‍ഡറുകളും വാച്ചിലൂടെ ലഭിക്കും. 300എംഎഎച്ച് ബാറ്ററിയുണ്ട്, ഒറ്റത്തവണ ചാര്‍ജില്‍ 10 ദിവസം വരെ പ്രവര്‍ത്തിക്കും. കൂടാതെ, ഇത് സ്മാര്‍ട്ട് നോട്ടിഫിക്കേഷനുകള്‍, ഫാസ്ട്രാക്ക് റിഫ്ലെക്സ് വേള്‍ഡ് ആപ്പ്, ഇന്‍ബില്‍റ്റ് അലക്സ എന്നിവയും വാച്ചിനൊപ്പമുണ്ടാകും.