കേന്ദ്രസര്‍ക്കാരിന്റെ അനുനയ ശ്രമങ്ങള്‍ പരാജയപ്പെട്ടതോടെ ദില്ലി ചലോ ട്രാക്ടര്‍ മാര്‍ച്ചിന് തയ്യാറായി പഞ്ചാബ് ഹരിയാന അതിര്‍ത്തിയിലെ കര്‍ഷകര്‍. കേന്ദ്രസര്‍ക്കാരിന്റെ ഭാഗത്തുനിന്ന് അനുനയം ഉണ്ടായില്ലെങ്കില്‍ നാളെ ശംഭുവടക്കമുള്ള അതിര്‍ത്തികളില്‍ വന്‍ സംഘര്‍ഷത്തിനാണ് സാധ്യത. ശംഭു അതിര്‍ത്തിയില്‍ ഹൈട്രോളിക് ക്രെയിനുകളും മണ്ണുമാന്തി യന്ത്രങ്ങളും എത്തിച്ചു. ഹരിയാന പൊലീസിന്റെ കോണ്‍ക്രീറ്റ് ബാരിക്കേഡുകള്‍ മറികടന്ന് മുന്നേറാനാണ് കര്‍ഷകരുടെ തീരുമാനം.