പാർട്ടി പരിപാടികളിൽ പങ്കെടുപ്പിക്കാത്തതിനെതിരെ കെപിസിസി പ്രസിഡന്റിനടക്കം പരാതി നൽകിയിട്ടും നടപടി ഉണ്ടാകാത്തതിനെ തുടർന്ന് ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി നേതൃത്വത്തിന് വക്കീൽ നോട്ടീസ് അയച്ച് കോട്ടയം ചങ്ങനാശ്ശേരിയിലെ കർഷക കോൺഗ്രസ് നേതാവ് എം കെ രാജു. കഴിഞ്ഞ അഞ്ച് വർഷമായി ചങ്ങനാശ്ശേരിയിലെ പാർട്ടി പരിപാടികൾ ഒന്നും നേതൃത്വം അറിയിക്കുന്നില്ലെന്നാണ് എംകെ രാജുവിന്‍റെ പരാതി. യാതൊരു തരത്തിലുള്ള പാർട്ടി അച്ചടക്ക നടപടികൾ ഇല്ലാതിരുന്നിട്ടും സ്വന്തം ബൂത്ത് കമ്മിറ്റിക്ക് പോലും വിളിക്കാറില്ല. സംഘടന നേതൃത്വത്തിലേക്ക് പുതിയതായി എത്തിയ ചിലരാണ് അപ്രഖ്യാപിത വിലക്കിന് പിന്നിലെന്നാണ് രാജു പറയുന്നത്. എന്നാൽ രാജു ഉയർത്തുന്ന ആരോപണങ്ങളിൽ ബ്ലോക്ക് കോൺഗ്രസ് നേതൃത്വം പ്രതികരിച്ചിട്ടില്ല.