എട്ടു കോടി രൂപയ്ക്ക് തുല്യമായ കള്ളനോട്ടുകൾ പിടികൂടി
മഹാരാഷ്ട്രയിലെ താനെയിൽ വൻ കള്ളനോട്ട് വേട്ട. എട്ടു കോടി രൂപയ്ക്ക് തുല്യമായ കള്ളനോട്ടുകൾ പിടികൂടി. രണ്ടായിരത്തിന്റെ 400 കെട്ടുകൾ ആയി പണമുണ്ടായിരുന്നു. താനയിലെ ഗോഡ്ബന്തർ റോഡിൽ നിന്നാണ് പണം പിടികൂടിയത്. രണ്ടുപേർ അറസ്റ്റിലായി. മഹാരാഷ്ട്രയിലെ കസർവദവലി പൊലീസ് സ്റ്റേഷനാണ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിരിക്കുന്നത്. പിടിയിലായവർ പാൽഘർ ജില്ലയിൽ നിന്നുള്ളവരാണെന്ന് വിവരം. രഹസ്യ വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് പൊലീസ് സംഘത്തെ പിടികൂടിയത്. സംഘത്തിൽ കൂടുതൽ പേർ ഉള്ളതായാണ് സൂചന.