‘ജയിലറി’ന്റെ വമ്പന്‍ വിജയത്തിന് ശേഷം രജനികാന്ത് നായകനായെത്തുന്ന പുതിയ ചിത്രത്തില്‍ രജനിക്ക് വില്ലനായി എത്തുന്നത് മലയാളത്തില്‍ നിന്നും സൂപ്പര്‍ താരം ഫഹദ് ഫാസില്‍. ‘ജയ് ഭീം’ എന്ന ചിത്രത്തിനു ശേഷം ടി. ജെ ജ്ഞാനവേലാണ് ‘തലൈവര്‍ 170’ എന്ന് ടാഗ് ലൈന്‍ കൊടുത്തിരിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത്. ലോകേഷ് കനകരാജ് സംവിധാനം ചെയ്ത ‘വിക്ര’ത്തിലെ അമീര്‍ ആയും മാരി സെല്‍വരാജിന്റെ ‘മാമന്നനി’ലെ രത്‌നവേലായും തമിഴ് സിനിമ പ്രേക്ഷകര്‍ക്കിടയില്‍ വളരെ സ്വീകാര്യനായ നടനാണ് ഫഹദ് ഫാസില്‍. ചിത്രത്തില്‍ ബോളിവുഡ് സൂപ്പര്‍ താരം അമിതാഭ് ബച്ചനും ഒരു പ്രധാന വേഷത്തിലെത്തുന്നുണ്ട്. ജയിലറിലെ സംഗീത സംവിധാനത്തിന് ശേഷം അനിരുദ്ധ് രവിചന്ദറാണ് തലൈവര്‍ 170 നും സംഗീതം നല്‍കുന്നത്. രജനിയെയും ഫഹദിനെയും കൂടാതെ മഞ്ജു വാര്യര്‍, ദുഷാര വിജയന്‍, ഋതിക സിംഗ്, റാണ ദഗുബാട്ടി തുടങ്ങീ വമ്പന്‍ താരനിരയാണ് ചിത്രത്തിന് വേണ്ടി അണിനിരക്കുന്നത്. ഒരു പൊലീസ് ഓഫീസറായാണ് ചിത്രത്തില്‍ രജനി എത്തുന്നത്.