2022 ല്‍ സാഹിത്യ വിമര്‍ശനത്തില്‍ കേരള സാഹിത്യ അക്കാദമി പുരസ്‌കാരം ലഭിച്ച കൃതി. പല കാലങ്ങളിലായി ശാരദക്കുട്ടി എഴുതിയ സാഹിത്യവായനകളുടെ സമാഹാരം. ഓര്‍മകളും നിരീക്ഷണങ്ങളും വിചാരങ്ങളും ഇടകലര്‍ന്ന വായനാലോകമാണിത്. ഭൂതത്തിലും വര്‍ത്തമാനത്തിലും ഭാവിയിലും ചുവടുറപ്പിച്ചു നില്‍ക്കാതെ വാക്കുകളും ആശയങ്ങളും ചിന്തകളും വിശ്വാസങ്ങളും തലമുറകളോടു സംവദിക്കുന്നത് ഈ ലേഖനങ്ങളില്‍ കാണാം. ശാരദക്കുട്ടിയുടെ ആത്മകഥാംശം നിറഞ്ഞ ലേഖനങ്ങള്‍. ‘എത്രയെത്ര പ്രേരണകള്‍’. എസ് ശാരദക്കുട്ടി. മാതൃഭൂമി ബുക്‌സ്. വില 405 രൂപ.