ഓണം വിപണി ലക്ഷ്യമിട്ട് പുതിയ മോഡല്‍ ഇരുചക്രവാഹനങ്ങളുമായി ഏഥര്‍ എനര്‍ജി. 450എസും, 450 എക്‌സിന്റെ പരിഷ്‌കരിച്ച രണ്ട് പതിപ്പുകളുമാണ് വിപണിയിലെ താരങ്ങള്‍. കേരളത്തിലെ 22 വിപണി വിഹിതമാണ് ഏഥറിന് ഉള്ളത്. 2.9 കിലോ വാട്ട് അവര്‍ ബാറ്ററിയാണ് 450 എസിന് നല്‍കിയിരിക്കുന്നത്. 115 കിലോമീറ്റര്‍ ആണ് ഈ മോഡലിന്റെ സര്‍ട്ടിഫൈഡ് റേഞ്ച്. ടോപ്പ് സ്പീഡ് 90 കിലോമീറ്ററാണ്. വെറും 8.5 മണിക്കൂര്‍ കൊണ്ട് ബാറ്ററി ഫുള്‍ ചാര്‍ജ് ചെയ്യാന്‍ കഴിയുമെന്നാണ് കമ്പനിയുടെ വാഗ്ദാനം. 1.30 ലക്ഷം രൂപയാണ് 450 എസിന്റെ എക്‌സ് ഷോറൂം വില. 450 എക്‌സ് മോഡല്‍ 2.9 കെ.ഡബ്യു.എച്ച്, 3.7 കെ.ഡബ്യു.എച്ച് എന്നിങ്ങനെ രണ്ട് ബാറ്ററി ശ്രേണികളിലാണ് വിപണിയില്‍ അവതരിപ്പിച്ചിരിക്കുന്നത്. 111 കിലോമീറ്ററാണ് 450 എക്‌സ് 2.9 കെ.ഡബ്യു.എച്ച് ബാറ്ററി മോഡലിന്റെ റേഞ്ച്. അതേസമയം, 3.7 കെ.ഡബ്യു.എച്ച് മോഡലിന് 150 കിലോമീറ്റര്‍ റേഞ്ച് ലഭിക്കുന്നതാണ്. 5.45 മണിക്കൂര്‍ കൊണ്ടാണ് ഇവ ഫുള്‍ ചാര്‍ജ് ചെയ്യാന്‍ സാധിക്കുക. 2.9 കെ.ഡബ്യു.എച്ചിന് 1.38 ലക്ഷം രൂപയും, 3.7 കെ.ഡബ്യു.എച്ചിന് 1.45 ലക്ഷം രൂപയുമാണ് എക്‌സ് ഷോറൂം വില.