സംസ്ഥാനത്ത് വിഷുച്ചന്തകൾ ഇന്ന് ആരംഭിക്കും. ഹൈക്കോടതിയുടെ അനുമതി ലഭിച്ചതിന് പിന്നാലെ ഈ മാസം 18 വരെയാണ് ചന്തകൾ നടക്കുക. താലൂക്ക് തലത്തിൽ ഉൾപ്പെടെ ചന്തകൾ പ്രവർത്തിക്കും. തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലനിൽക്കുന്നതിനാൽ സർക്കാരിന് റംസാൻ – വിഷു ചന്തകൾ നടത്തുന്നതിന് തെരഞ്ഞെടുപ്പ് കമ്മീഷൻ അനുമതി നൽകിയിരുന്നില്ല. കൺസ്യൂമർഫെഡ് ഹൈക്കോടതിയെ സമീപച്ചതോടെയാണ് ഇന്നലെ അനുകൂല തീരുമാനം ഉണ്ടായത്. ചട്ടലംഘനം കണ്ടെത്തിയാൽ തെരഞ്ഞെടുപ്പ് കമ്മീഷന് പൂർണ്ണമായി ഇടപെടാമെന്നും കോടതി ഇന്നലെ വ്യക്തമാക്കി.

Shaji Padmanabhan
Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named... More by Shaji Padmanabhan