അംഗങ്ങളുടെ ക്ലെയിം സെറ്റില്‍മെന്റ് ചട്ടങ്ങളില്‍ ഇളവ് വരുത്തി ഇപിഎഫ്ഒ. പ്രത്യേക സന്ദര്‍ഭങ്ങളില്‍ ബാങ്ക് പാസ്ബുക്ക്, ചെക്ക് ലീഫ് എന്നിവയുടെ ചിത്രം നല്‍കുന്നതില്‍ നിന്നാണ് ഇപിഎഫ്ഒ അംഗങ്ങളെ ഒഴിവാക്കിയത്. ബാങ്ക് പാസ്ബുക്ക്, ചെക്ക് ലീഫ് എന്നിവയുടെ ചിത്രം അപ്ലോഡ് ചെയ്യുന്നതില്‍ നിന്നാണ് ഇളവ് അനുവദിച്ചത്. ക്ലെയിമിന്റെ കൃത്യത ഉറപ്പാക്കാനും ക്ലെയിം വേഗത്തിലാക്കാനും അധിക വെരിഫിക്കേഷന്‍ നടപടികളും ഇപിഎഫ്ഒ സ്വീകരിച്ചിട്ടുണ്ട്. ബാങ്ക് കെവൈസി വിശദാംശങ്ങള്‍ നേരിട്ട് പരിശോധിക്കുന്നതിന് ഓണ്‍ലൈന്‍ ബാങ്ക് കെവൈസി വെരിഫിക്കേഷന്‍ നടപ്പാക്കി. അംഗത്തിന്റെ ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍ ഉടമയ്ക്ക് ഡിജിറ്റല്‍ സിഗ്‌നേച്ചര്‍ സര്‍ട്ടിഫിക്കറ്റ് ഉപയോഗിച്ച് വെരിഫൈ ചെയ്യാന്‍ അനുവദിക്കുന്നതാണ് മറ്റൊരു നടപടി. ക്ലെയിം സെറ്റില്‍മെന്റ് വേഗത്തിലാക്കാന്‍ ആധാര്‍ നമ്പര്‍ യുഐഡിഎഐ വെരിഫൈ ചെയ്യുമെന്നും ഇപിഎഫ്ഒ അറിയിച്ചു. ഓണ്‍ലൈന്‍ ക്ലെയിം സെറ്റില്‍മെന്റ് വേഗത്തിലാക്കാനാണ് പുതിയ പരിഷ്‌കാരമെന്നും ഇപിഎഫ്ഒ അറിയിച്ചു. ഇതിലൂടെ ക്ലെയിമുകള്‍ തള്ളുന്ന എണ്ണം കുറയ്ക്കാന്‍ സാധിക്കുമെന്നും ഇപിഎഫ്ഒ അവകാശപ്പെടുന്നു. അംഗത്തിന്റെ പേരും ബാങ്ക് അക്കൗണ്ട് നമ്പറും ഐഎഫ്എസ് സി കോഡും അടങ്ങുന്ന കാന്‍സല്ഡ് ചെക്കാണ് ക്ലെയിമിന് മുഖ്യമായി ചോദിക്കുന്നത്. ചെക്ക് ബുക്ക് ഇല്ലാത്തവര്‍ക്ക് ബാങ്ക് പാസ്ബുക്കിന്റെ ആദ്യ പേജ് ബാങ്ക് മാനേജറെ കൊണ്ട് സാക്ഷ്യപ്പെടുത്തിയതിന്റെ കോപ്പി അയച്ച് ക്ലെയിം സെറ്റില്‍മെന്റ് പൂര്‍ത്തിയാക്കുന്നതിനുള്ള സൗകര്യവും ഇപിഎഫ്ഒ ഒരുക്കിയിട്ടുണ്ട്.