അഴിമതി ആരോപണം എന്ന നിലയിലല്ല സംസ്ഥാന കമ്മിറ്റിയിൽ പി ജയരാജൻ റിസോർട് വിവാദം ഉന്നയിച്ചതെന്നും സ്വകാര്യ സ്ഥാപനങ്ങളെ സഹകരണ സ്ഥാപനം പോലെ സഹായിക്കുന്നത് ശരിയാണോ എന്ന ചോദ്യമാണ് ഉയർന്നതെന്നും ഇ പി പറഞ്ഞു. വൈദേകം മുൻ എംഡി രമേഷ് കുമാർ പി ജയരാജനുമായി കൂടിക്കാഴ്ച നടത്തിയെന്നും ഒരു വാരികയ്ക്ക് നൽകിയ അഭിമുഖത്തിൽ ഇ പി ജയരാജൻ വ്യക്തമാക്കി.ഇതുവരെ മാധ്യമ സൃഷ്ടി എന്ന തരത്തിലാണ് ഈ വിവാദത്തെ സിപിഎമ്മും നേതാക്കളും നിഷേധിച്ചിരുന്നത്. എന്നാൽ ഇപ്പോൾ ഇപി ജയരാജൻ ഇക്കാര്യങ്ങൾ വ്യക്തമാക്കിയിരിക്കുകയാണ്.
വൈദേകം റിസോര്‍ട്ടിലെ ഓഹരി പങ്കാളിത്തം സംബന്ധിച്ച് പാര്‍ട്ടിക്കുള്ളിലും വലിയ വിവാദങ്ങള്‍ ഉയർന്ന സാഹചര്യത്തിൽ റിസോര്‍ട്ടിലെ ഓഹരി വിൽക്കാൻ ഒരുങ്ങുകയാണ് ഇപി ജയരാജന്റെ കുടുംബം.