ഇടതുപക്ഷം ജയിക്കണം ബിജെപിയെ തോൽപ്പിക്കണo എന്നാണ് താൻ പറഞ്ഞതെന്ന് ഇപി ജയരാജൻ. കേരളത്തിൽ മത്സരിക്കുന്ന പല ബിജെപി സ്ഥാനാർത്ഥികളും മികച്ചതാണെന്ന് പ്രസ്താവന താൻ നടത്തിയിട്ടില്ല. താൻ പറഞ്ഞതിനെ മാധ്യമങ്ങൾ വളച്ചൊടിച്ചാണ് ഇങ്ങനെ ഒരു വാർത്തയുണ്ടാക്കിയതെന്ന് എൽഡിഎഫ് കൺവീനർ ഇ പി ജയരാജൻ പറഞ്ഞു. മുഖ്യമന്ത്രിപിണറായി വിജയൻ കാര്യങ്ങള്‍ വ്യക്തമാക്കിയിട്ടുണ്ട്, അതുതന്നെയാണ് നിലപാടെന്നും ഇ പി പറഞ്ഞു.ലോക്സഭാ തെരഞ്ഞെടുപ്പില്‍ ചില മണ്ഡലങ്ങളില്‍ കേരളത്തില്‍ എല്‍ഡിഎഫും ബിജെപിയും തമ്മിലാണ് മത്സരം, പലയിടത്തും ബിജെപിക്ക് നല്ല സ്ഥാനാര്‍ത്ഥികളാണ് ഉള്ളതെന്നുമായിരുന്നു ഇപിയുടെ പ്രസ്താവന.

Shaji Padmanabhan
Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named... More by Shaji Padmanabhan