കേരള ഗവൺമെന്റ് നഴ്സസ് അസോസിയേഷന്റെ മാർച്ച് ഉദ്ഘാടകനായിരുന്ന എം വിജിൻ എംഎൽഎ യും, എസ് ഐ യും തമ്മിൽ ഇന്നലെ വാക്കേറ്റം ഉണ്ടായതിനെ തുടർന്ന് എംഎൽഎയെ ഒഴിവാക്കി പൊലീസ് കേസെടുത്തു. കെജിഎൻഎ ഭാരവാഹികളും കണ്ടാൽ അറിയാവുന്ന നൂറോളം പേരുമാണ് കേസിലെ പ്രതികൾ. അതോടൊപ്പം എംഎൽഎയോട് പൊലീസ് കാണിച്ചത് തെറ്റായ നടപടിയാണെന്ന് എൽഡിഎഫ് കൺവീനർ ഇ പി ജയരാജന് വിമർശിച്ചു. പൊലീസ് കൃത്യനിര്‍വഹണത്തില്‍ ഗുരുതര വീഴ്ച വരുത്തിയെന്നും ശാന്തനായ എംഎല്‍എയോട് പൊലീസ് അപമര്യാദയായി പെരുമാറിയെന്നും അദ്ദേഹം പറഞ്ഞു.
വിജിന് എംഎല്‍എയെ ന്യായീകരിച്ച് ഇ പി ജയരാജന്
