ജീവിതത്തില്‍ അല്പം പോലും ജീവിതം ബാക്കിയില്ല എന്ന് തോന്നുന്ന നിമിഷം നിങ്ങള്‍ക്ക് വായിച്ചു തുടങ്ങാനാവുന്ന പുസ്തകമാണിത്. ജീവിതത്തെ ചെറുവിരല്‍ കൊണ്ടെങ്കിലും കോര്‍ത്തു പിടിക്കാന്‍ ശ്രമിക്കുന്ന, തുളുമ്പിപോകുമെന്ന ഭയം ലവലേശമില്ലാതെ ജീവിതത്തെ പകരാന്‍ ശ്രമിക്കുന്ന ഓര്‍മ്മകളുടെയും ചിന്തകളുടെയും ഘോഷയാത്രയാണിത്. ഈ പുസ്തകത്തില്‍ തെളിമയില്‍ ജീവിതം മുദ്രണം ചെയ്യപ്പെട്ടിരിക്കുന്നു. ഈ പുസ്തകം ഒരു കുമ്പിള് നിറയെ ജീവിതം നീട്ടുന്നു. നിങ്ങള്‍ക്കത് സ്വീകരിക്കുകയോ നിരാകരിക്കുകയോ ആവാം. ‘ഇനി പറയുമോ ജീവിതത്തില്‍ ഒരല്പവും ജീവിതം ബാക്കിയില്ലെന്ന്’. 15 -ാം പതിപ്പ്. നൗഫല്‍ എന്‍. പ്രൊവ്ഡ ബുക്സ്. വില 171 രൂപ.