മോഹന്‍ലാലിനെ നായകനാക്കി ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന ചിത്രം ‘എലോണി’ലെ ആദ്യ ഗാനമെത്തി. ‘ലൈഫ് ഈസ് മിസ്ട്രി..’ എന്ന് തുടങ്ങുന്ന ഇംഗ്ലീഷ് ഗാനത്തിന്റെ ലിറിക് വീഡിയോയാണ് റിലീസ് ചെയ്തിരിക്കുന്നത്. 4 മ്യൂസിക്കാണ് സംഗീതം ഒരുക്കിയിരിക്കുന്നത്. ഗാനത്തിന് വരികള്‍ എഴുതിയിരിക്കുന്നതു പാടിയിരിക്കുന്നതും മൈക്ക് ഗാരി ആണ്. എലോണ്‍ എന്ന പേര് സൂചിപ്പിക്കുന്നത് പോലെ കഥാപാത്രമായി മോഹന്‍ലാല്‍ മാത്രം സ്‌ക്രീനില്‍ പ്രത്യക്ഷപ്പെടുന്ന സിനിമയില്‍ ശബ്ദ സാന്നിധ്യങ്ങളായി പൃഥ്വിരാജ്, സിദ്ദിഖ്, മഞ്ജു വാര്യര്‍ തുടങ്ങിയവരുമുണ്ട്. 12 വര്‍ഷത്തെ ഇടവേളയ്ക്കു ശേഷം ഷാജി കൈലാസിന്റെ സംവിധാനത്തില്‍ മോഹന്‍ലാല്‍ നായകനാവുന്നു എന്നതാണ് ചിത്രത്തിന്റെ പ്രധാന ആകര്‍ഷണം. ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂര്‍ ആണ് നിര്‍മ്മാണം. രാജേഷ് ജയരാമനാണ് പുതിയ ചിത്രത്തിന്റേയും തിരക്കഥ ഒരുക്കിയിരിക്കുന്നത്. എലോണ്‍ ജനുവരി 26ന് തിയറ്ററുകളില്‍ എത്തും.