‘ചെന്നൈ സ്റ്റോറി’ എന്ന പേരില്‍ സാമന്ത നായികയായി പുതിയ ചിത്രം വരുന്നു. ഇംഗ്ലീഷില്‍ ഒരുങ്ങുന്ന ചിത്രം സംവിധാനം ചെയ്യുന്നത് ബ്രിട്ടീഷ് സംവിധായകന്‍ ഫിലിപ് ജോണ്‍ ആണ്. ഈ ചിത്രം തമിഴിവും റിലീസ് ചെയ്യും. സാമന്തയും വിവേക് കല്‍റയുമാണ് പ്രധാന വേഷങ്ങളില്‍ എത്തുന്നത്. വിവാദ ചിത്രമായ കേരള സ്റ്റോറിയ്ക്ക് പിന്നാലെ വരുന്ന ചെന്നൈ സ്റ്റോറിയെ സംബന്ധിച്ച ചര്‍ച്ചകള്‍ സോഷ്യല്‍ മീഡിയയില്‍ നടക്കുകയാണ്. എന്‍ മുരാരി എഴുതിയ ‘അറേഞ്ച്‌മെന്റ് ഓഫ് ലവ്’ എന്ന നോവലിനെ ആസ്പദമാക്കിയാണ് ചിത്രം ഒരുങ്ങുന്നതെന്നാണ് വിവരം. അമ്മയുടെ മരണത്തിന് ശേഷം ജന്മനാട്ടിലേയ്ക്ക് മടങ്ങുന്ന ഒരു ചെറുപ്പക്കാരന്റെ കഥയാണ് സിനിമ പറയുന്നത്. തങ്ങളുമായി വേര്‍പിരിഞ്ഞ് താമസിക്കുന്ന പിതാവിനെ അന്വേഷിക്കുന്നതിനിടയില്‍ യുവാവ് ഒരു സ്ത്രീയെ കണ്ടുമുട്ടുകയും തുടര്‍ന്ന് നടക്കുന്ന സംഭവ വികാസങ്ങളുമാണ് ചിത്രം. ചെന്നൈ സ്റ്റോറിയുടെ ചിത്രീകരണം ഉടന്‍ തന്നെ ആരംഭിക്കും എന്നാണ് റിപ്പോര്‍ട്ടുകള്‍.