ട്വന്റി 20 ലോകകപ്പില്‍ സൂപ്പര്‍ 12 പോരാട്ടത്തില്‍ ന്യൂസീലന്‍ഡിനെതിരെ ഇംഗ്ലണ്ടിന് 20 റണ്‍സിന്റെ വിജയം. ഇംഗ്ലണ്ട് ഉയര്‍ത്തിയ 180 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന കിവീസിന് ആറു വിക്കറ്റ് നഷ്ടത്തില്‍ 159 റണ്‍സെടുക്കാനേ സാധിച്ചുള്ളൂ. 47 പന്തില്‍ നിന്ന് 73 റണ്‍സെടുത്ത ജോസ് ബട്ട്‌ലറുടേയും 40 പന്തില്‍ നിന്ന് 52 റണ്‍സെടുത്ത അലക്‌സ് ഹെയ്ല്‍സിന്റേയും പ്രകടനമാണ് ഇംഗ്ലണ്ടിനെ മികച്ച സ്‌കോര്‍ സമ്മാനിച്ചത്