ഐക്കണിക്ക് ഇരുചക്ര വാഹന ബ്രാന്‍ഡായ റോയല്‍ എന്‍ഫീല്‍ഡ് ഹിമാലയന്‍ 450 ഇപ്പോള്‍ വയര്‍-സ്പോക്ക് വീലുകളും ട്യൂബ് ലെസ് ടയറുകളും സഹിതം എത്തുന്നു. 2.96 ലക്ഷം രൂപ പ്രാരംഭ എക്‌സ്-ഷോറൂം വിലയിലാണ് വാഹനത്തിന്റെ അവതരണം. റോയല്‍ എന്‍ഫീല്‍ഡിന്റെ ഔദ്യോഗിക വെബ്സൈറ്റിലും എല്ലാ അംഗീകൃത റോയല്‍ എന്‍ഫീല്‍ഡ് ഡീലര്‍ഷിപ്പുകളിലും ലഭ്യമായ 21 ഇഞ്ച് ഫ്രണ്ട്, 19 ഇഞ്ച് പിന്‍ ട്യൂബ്ലെസ് സ്പോക്ക് വീലുകള്‍ വാങ്ങുന്നവര്‍ക്ക് നേരിട്ട് തിരഞ്ഞെടുക്കാം. ട്യൂബ്ലെസ് സ്പോക്ക് വീലുകളുള്ള റോയല്‍ എന്‍ഫീല്‍ഡ് ഹിമാലയന്‍ റോയല്‍ എന്‍ഫീല്‍ഡ് കാസ ബ്രൗണ്‍, സ്ലേറ്റ് ഹിമാലയന്‍ സാള്‍ട്ട് ആന്‍ഡ് സ്ലേറ്റ് പോപ്പി ബ്ലൂ വേരിയന്റുകള്‍ക്ക് യഥാക്രമം 2,96,000 രൂപയും 3,00,001 രൂപയുമാണ് വില. കാമറ്റ് വൈറ്റ് ട്യൂബ്ലെസ് സ്പോക്ക് വീല്‍ വേരിയന്റിന് 3,04,000 രൂപയും ട്യൂബ് ലെസ് സ്പോക്ക് വീലുകളുള്ള ടോപ്-എന്‍ഡ് ഹാന്‍ലെ ബ്ലാക്ക് വേരിയന്റിന് 3,07,000 രൂപയുമാണ് എക്‌സ്-ഷോറൂം വില. നിലവിലുള്ള ഹിമാലയന്‍ 450 ഉപഭോക്താക്കള്‍ക്ക് ട്യൂബ് ലെസ് സ്പോക്ക് വീലുകളിലേക്ക് അപ്ഗ്രേഡ് ചെയ്യാന്‍ അനുവദിക്കുന്ന ഓഫറും കമ്പനി പ്രഖ്യാപിച്ചിട്ടുണ്ട്.