ഷാജി കൈലാസിന്റെ സംവിധാനത്തില്‍ ഒരുങ്ങിയ മോഹന്‍ലാല്‍ ചിത്രമാണ് ‘എലോണ്‍’. ജനുവരി 26നു റിലീസിനെത്തിയ ചിത്രം ഒടിടിയില്‍ സ്ട്രീം ചെയ്യാന്‍ ആരംഭിക്കുകയാണ്. ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറില്‍ മാര്‍ച്ച് 3 മുതല്‍ ചിത്രം കാണാം. ഒടിടിക്ക് വേണ്ടി നിര്‍മിച്ച സിനിമകള്‍ തിയേറ്ററുകളില്‍ റിലീസ് ചെയ്യുന്നതിനെ പറ്റി മലയാളത്തില്‍ ഏറ്റവുമധികം ചര്‍ച്ച വന്നത് മോഹന്‍ലാല്‍ ഷാജി കൈലാസ് ചിത്രം എലോണ്‍ തിയേറ്റര്‍ റിലീസാണെന്ന് അറിഞ്ഞ സമയത്തായിരുന്നു. അടിമുടി ദുരൂഹതകള്‍ നിറഞ്ഞ മനുഷ്യനാണ് കാളിദാസന്‍ (മോഹന്‍ലാല്‍). ഒന്നാം ലോക്ക്ഡൗണ്‍ സമയത്ത് എന്തോ ആവശ്യത്തിന് കൊച്ചിയിലെ പ്രമുഖ ഫ്‌ലാറ്റില്‍ താമസം തുടങ്ങുന്നു അയാള്‍. കോവിഡ് ബാധിത പ്രദേശമായതിനാല്‍ ആരുമായും സമ്പര്‍ക്കം പുലര്‍ത്താനയാള്‍ക്ക് സാധിക്കുന്നില്ല. ആ ഫ്‌ലാറ്റില്‍ നടക്കുന്ന സംഭവങ്ങളിലൂടെയാണ് കഥ മുന്നോട്ട് നീങ്ങുന്നത്. മോഹന്‍ലാല്‍ മാത്രമാണ് ചിത്രത്തില്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ആശിര്‍വാദ് സിനിമാസ് അവതരിപ്പിച്ച ചിത്രത്തിന്റെ നിര്‍മാണം ആന്റണി പെരുമ്പാവൂരാണ്. തിരക്കഥ ഒരുക്കിയത് രാജേഷ് ജയരാമന്‍.