കളി നടക്കുമ്പോൾ കറന്റ് പോകാതിരിക്കാൻ കെഎസ്ഇബിയുടെ കരുതൽ
മാതൃകയാക്കാം മലപ്പുറം കെഎസ്ഇബി മോഡൽ
ഖത്തറിൽ ലോകകപ്പ് ഫുട്ബോൾ മത്സരങ്ങൾ നടക്കുമ്പോൾ ഇന്നു കേരളത്തിൽ മലപ്പുറത്തെ ഫുട്ബോൾ ആരാധകർക്ക് കറണ്ട് പോകാതെ
ടി വിയിൽ ലൈവ് ആയി കളി കാണാൻ സൗകര്യമൊരുക്കി കെഎസ്ഇബി.
കേരളം മുഴുവൻ മാതൃകയാക്കേണ്ട സംവിധാനമാണ് മലപ്പുറത്ത് കെഎസ്ഇബി ഫുട്ബോൾ ആരാധകർക്കായി ഒരുക്കുന്നത്.
ഈ മാസം 20 ന് ലോകകപ്പ് തുടങ്ങാനിരിക്കെയാണ് കെഎസ്ഇബി ഫുട്‌ബോൾ ആരാധകർക്ക് ആവേശം പകർന്ന് രംഗത്തെത്തിയത്.
കാളികാവ് സെക്ഷന് കീഴിൽ മൂന്ന് ഗ്രൂപ്പുകളായി തിരിഞ്ഞ് യുദ്ധകാലടിസ്ഥാനത്തിലാണ് നവീകരണ പ്രവൃത്തികൾ ഉദ്യോഗസ്ഥർ നടത്തുന്നത്. രണ്ട് ഗ്രൂപ്പുകൾ മരച്ചില്ലകൾ വെട്ടിമാറ്റി ലെനുകളുടെ കാര്യക്ഷമത ഉറപ്പാക്കും. മൂന്നാമത്തെ ഗ്രൂപ്പ് അലൂമിനിയം ലൈനുകൾ മാറ്റി എബിസി ഫൈബർ കേബിളുകൾ സ്ഥാപിക്കും. സാധാരണ ഗതിയിൽ ലോകകപ്പ് സീസണുകളിലും കടുത്ത വിമർശനത്തിനും കൈയേറ്റത്തിനും ജീവനക്കാർ ഇരയാകാറുണ്ട്. ഇതിന് പരിഹാരം കാണാനാണ് പുതിയ നടപടി.