ഹീറോ മോട്ടോകോര്‍പ്പ് ജൂലൈ ഒന്നിന് പുതിയ ഇലക്ട്രിക് സ്കൂട്ടര്‍ വിഡ ഇസഡ് ഉടന്‍ വിപണിയില്‍ അവതരിപ്പിക്കും. കമ്പനിയുടെ ഇതുവരെയുള്ളതില്‍ വച്ച് ഏറ്റവും താങ്ങാനാവുന്ന വിലയിലുള്ള സ്കൂട്ടറാണിത്. ഇന്ത്യയിലെ ഇരുചക്ര വാഹന വിപണിയില്‍ ഏറ്റവും വേഗത്തില്‍ വളരുന്ന ബജാജുമായും ടിവിഎസുമായി മത്സരിക്കാന്‍ ഒരുങ്ങിയാണ് കമ്പനി പുതിയ മോഡല്‍ ഇറക്കുന്നത്. ഇന്ത്യയില്‍ വിഡ വിഎക്സ്2 എന്ന പേരിലായിരിക്കും പുതിയ മോഡല്‍ വില്ക്കാന് സാധ്യത. ഹീറോയുടെ നിലവിലെ വിഡ വി2 മോഡലിന്റെ വിലയായ 96,000ല്‍ താഴെയായിരിക്കും വില. 2025 ല്‍ ന്യൂഡല്‍ഹിയില്‍ നടന്ന ഭാരത് മൊബിലിറ്റി ഗ്ലോബല്‍ എക്സ്പോയില്‍ വിഡ ഇസഡ് പ്രദര്‍ശിപ്പിച്ചിരുന്നു. 2.2 കിലോവാട്ട്അവര്‍ മുതല്‍ 4.4 കിലോവാട്ട്അവര്‍ വരെ ബാറ്ററി ശേഷിയെ പിന്തുണയ്ക്കുന്ന ഒരു മോഡുലാര്‍ പ്ലാറ്റ്ഫോമാണ് ഇത് വാഗ്ദാനം ചെയ്യുന്നത്. കൂടാതെ മാഗ്നറ്റ് സിന്‍ക്രണസ് മോട്ടോര്‍ ഉപയോഗിച്ചാണ് ഇത് പ്രവര്‍ത്തിക്കുക.