ത്രിപുര, മേഘാലയ, നാഗാലാന്‍ഡ് എന്നിവിടങ്ങളിലെ തെരഞ്ഞെടുപ്പ് തീയതി ഇന്ന് പ്രഖ്യാപിക്കും. 3
സംസ്ഥാനങ്ങളിലെയും തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളും സുരക്ഷാ ക്രമീകരണങ്ങളും വിലയിരുത്തിയ ശേഷമാണ് ഇന്നുച്ചയ്ക്ക് 2.30 ന് തീയതി പ്രഖ്യാപനത്തിലേക്ക് തെരഞ്ഞെടുപ്പ് കമ്മീഷന്‍ കടക്കുന്നത്.
മാര്‍ച്ചില്‍ ഈ മൂന്ന് സംസ്ഥാനങ്ങളിലെയും നിയമസഭാ കാലാവധി അവസാനിക്കും. ഇന്ന് ഉച്ചയ്ക്ക് 2:30ന് ചേരുന്ന വാർത്താ സമ്മേളനത്തിലാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ തീയതി പ്രഖ്യാപിക്കുക.
ത്രിപുരയില്‍ ബിജെപി ഭരണ വിരുദ്ധ വികാരം നല്ലതു പോലെയുണ്ടെന്ന് രാഷ്ട്രീയ നിരീക്ഷകർ പറയുന്നു.
ബിജെപി മുഖ്യമന്ത്രിയെ മാറ്റി പരീക്ഷിച്ചെങ്കിലും പൂര്‍ണ വിജയം കൈവരിക്കാനായില്ല. ബിജെപിയുടെ കയ്യില്‍ നിന്നും ത്രിപുര തിരികെ പിടിക്കാനുള്ള പരിശ്രമത്തിലാണ് സി പി എം .
മതേതര ജനാധിപത്യ പാര്‍ട്ടികളെ ഒപ്പം നിര്‍ത്തിയും ജനകീയ പ്രശ്നങ്ങളിലേക്ക് ഇറങ്ങിച്ചെന്നുമാണ്. സി പി എം തെരഞ്ഞെടുപ്പിനെ നേരിടാന്‍ ഒരുങ്ങുന്നതെന്ന് അവർ അവകാശപ്പെടുന്നു. .