പതിനഞ്ചാം കേരള നിയമസഭയുടെ എട്ടാമത് സമ്മേളനം ജനുവരി 23 മുതല്‍. സമ്മേളനം വിളിച്ചു ചേര്‍ക്കുന്നതിന് ഗവര്‍ണറോട് ശുപാര്‍ശ ചെയ്യാന്‍ ഇന്നലെ ചേര്‍ന്ന പ്രത്യേക മന്ത്രിസഭായോഗം തീരുമാനിച്ചു.
ഗവര്‍ണറുടെ നയപ്രഖ്യാപന പ്രസംഗത്തിന്റെ കരട് തയ്യാറാക്കുന്നതിന് മന്ത്രിസഭാ ഉപസമിതിയെയും ചുമതലപ്പെടുത്തി.
സഭാ സമ്മേളനം എത്ര ദിവസം നീണ്ടുനില്‍ക്കും എന്ന കാര്യത്തില്‍ തീരുമാനമായിട്ടില്ല. മാര്‍ച്ച് 31നകം സമ്പൂര്‍ണ്ണ ബജറ്റ് പൂര്‍ത്തിയാക്കി സഭ സമ്മേളനം പിരിയാനാണ് സര്‍ക്കാര്‍ ആലോചിക്കുന്നത്.
ഗവർണ്ണറും സംസ്ഥാന സർക്കാരും തമ്മിലുള്ള പോരില്‍ അയവ് വന്നതോടെയാണ് ഗവര്‍ണറുടെ നയപ്രഖ്യാപനത്തോടെ സഭാ സമ്മേളനം ആരംഭിക്കാന്‍ തീരുമാനമായത്. നയപ്രഖ്യാപന പ്രസംഗം തയ്യാറാക്കാന്‍ അഡീഷണല്‍ ചീഫ് സെക്രട്ടറി ശാരദാ മുരളീധരനെ ചുമതലപ്പെടുത്തിയിരുന്നു. അതിന് പിന്നാലെയാണ് നയപ്രഖ്യാപന പ്രസംഗത്തിന്റെ കരട് തയ്യാറാക്കാന്‍ മന്ത്രിമാരായ കെ എന്‍ ബാലഗോപാല്‍, കെ രാജന്‍, കെ കൃഷ്ണന്‍കുട്ടി, എ കെ ശശീന്ദ്രന്‍, റോഷി അഗസ്റ്റിന്‍ എന്നിവരുൾപ്പെട്ട മന്ത്രിസഭാ ഉപസമിതിയെ കൂടി ഏൽപ്പിച്ചത്.
ഗവർണ്ണറുടെ
നയപ്രഖ്യാപന പ്രസംഗം ഒഴിവാക്കാൻ നേരത്തെ സര്‍ക്കാര്‍ ആലോചിച്ചിരുന്നു.
എന്നാല്‍ സജി ചെറിയാന്റെ സത്യപ്രതിജ്ഞയ്ക്ക് ഗവര്‍ണര്‍ അനുമതി നല്‍കിയതോടെ തീരുമാനം മാറ്റുകയായിരുന്നു.