തോമസ് ഐസക്കിന് മസാല ബോണ്ട് കേസിൽ നിർണായക പങ്കുണ്ടെന്ന് ഇ ഡി. മുഖ്യമന്ത്രിയും തോമസ് ഐസക്കും ചേർന്നാണ് മസാല ബോണ്ട്ഇറക്കാൻ കിഫ്ബി  ഡയറക്ടർ ബോർഡ് യോഗത്തിൽ തീരുമാനിച്ചത്. താൻ ഒറ്റയ്ക്ക് അല്ല മസാല ബോണ്ട്‌ ഇറക്കിയത് എന്ന തോമസ് ഐസക്കിന്റെ  വാദം നിലനിൽക്കില്ലെന്ന് ഈ ഡി പറഞ്ഞു.ഉയർന്ന പലിശ നൽകി ബോണ്ട് ഇറക്കുന്നതിൽ  ചീഫ് സെക്രട്ടറി ആശങ്ക രേഖപ്പെടുത്തിയിരുന്നു, പലിശ കൂടിയാലും ഭാവിയിൽ കിഫ്ബിയ്ക്ക് ഗുണം ചെയ്യുമെന്ന് തോമസ് ഐസക് നിലപാടെടുത്തുവെന്നും ഈ ഡി പറഞ്ഞു.

എൻഫോഴ്സ്മെന്റ് കേസ്അന്വേഷണം നിശ്ചലമാക്കാൻ കിഫ്ബി മനപൂർവം ശ്രമിക്കുന്നതായി ഇഡി ഹൈക്കോടതിയിൽ നൽകിയ സത്യവാങ്മൂലത്തിൽ പറയുന്നു. 10 മാസമായി കക്ഷികൾ ഈ കേസിനോട് മനപ്പൂർവ്വം സഹകരിക്കുന്നില്ല. അന്വേഷണത്തിന്റെ ഭാഗമായി സമൻസ് നൽകിയാൽ സഹകരിക്കേണ്ടത് ഇതുമായി ബന്ധപ്പെട്ടവരുടെ ഉത്തരവാദിത്വമാണ് എന്നും ഈ ഡി വ്യക്തമാക്കി. ഇഡി സമൻസ് ചോദ്യം ചെയ്ത് കിഫ്ബി നൽകിയ ഹർജിയിലാണ്, ഇ ഡിയുടെ മറുപടി.

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *