കണ്ടല സഹകരണ ബാങ്ക് തട്ടിപ്പ് കേസില്‍ ആദ്യഘട്ട കുറ്റപത്രം സമർപ്പിച്ച് ഇ.ഡി. എന്‍ ഭാസുംരാഗനും മകനും ഉള്‍പ്പെടെ ആറ് പ്രതികള്‍ക്കെതിരെയാണ് കുറ്റപത്രം. ബാങ്കിൽ വലിയ തോതിൽ ക്രമക്കേടുകൾ നടന്നിട്ടുണ്ട്. മൂന്നു കോടി 22 ലക്ഷം രൂപയുടെ ക്രമക്കേടുകളാണ് നടത്തിയിരിക്കുന്നത് എന്ന് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കണ്ടെത്തി.
സിപിഐ നേതാവും ബാങ്കിന്റെ മുന്‍ പ്രസിഡന്റുമായ എന്‍ ഭാസുരാംഗന്‍ ഒന്നാം പ്രതിയും മകന്‍ അഖില്‍ ജിത്ത് രണ്ടാം പ്രതിയുമാണ്.കുറ്റപത്രം കലൂരിലെ പ്രത്യേക കോടതിയിലാണ് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് സമര്‍പ്പിച്ചത്. എന്‍ ഭാസുരാംഗന്‍ ബിനാമി പേരില്‍ കോടിക്കണക്കിന് രൂപ വായ്പയായി തട്ടിയെടുത്തെന്നും കുറ്റപത്രത്തിൽ ആരോപിക്കുന്നു.