യാത്രക്കാര്‍ക്കായി വൈവിധ്യമാര്‍ന്ന വിഭവങ്ങള്‍ ഒരുക്കാന്‍ ഇന്‍ ഫ്‌ളൈറ്റ് ഡൈനിങ് ബ്രാന്‍ഡ് ആയ ഗോര്‍മേറുമായി കൈകോര്‍ത്ത് എയര്‍ ഇന്ത്യ എക്‌സ്പ്രസ്. പ്രാദേശിക വിഭവങ്ങളടക്കം പുതുക്കിയ മെനുവില്‍ ലഭ്യമാക്കിയിട്ടുണ്ട്. ഓള്‍ ഡേ ബ്രേക്ഫാസ്റ്റ്, ആരോഗ്യകരമായതും ഡയബറ്റിക് സൗഹൃദപരവുമായ ഭക്ഷണങ്ങള്‍, ഫ്രഷ് ഫ്രൂട്ട്‌സ്, സാന്‍ഡ് വിച്ചുകള്‍, ഡെസര്‍ട്ടുകള്‍ എന്നിവയെല്ലാം എയര്‍ലൈനിന്റെ പുതിയ കോ-ബ്രാന്‍ഡഡ് വെബ്‌സൈറ്റായ http://airindiaexpress.com വഴി മുന്‍കൂട്ടി ബുക്ക് ചെയ്യാം. വെജിറ്റേറിയന്‍, പെസ്‌ക്കറ്റേറിയന്‍, വീഗന്‍, ജെയിന്‍, നോണ്‍ വെജിറ്റേറിയന്‍, എഗറ്റേറിയന്‍ മീലുകള്‍ അടങ്ങിയ വിപുലമായ ഫുഡ് ആന്‍ഡ് ബിവറേജ് ശ്രേണിയാണ് ഗോര്‍മേറിലൂടെ ലഭ്യമാക്കുന്നത്. 36,000 അടി ഉയരത്തില്‍ പോലും ചൂടുളള ഭക്ഷണം ലഭ്യമാകും. എയര്‍ ഇന്ത്യ എക്‌സ്പ്രസിനൊപ്പം എയര്‍ ഏഷ്യ ഇന്ത്യയുടെ വിമാനങ്ങളിലും ഗോര്‍മേറിന്റെ മെനു ലഭ്യമാകും. ആഭ്യന്തര വിമാനങ്ങളില്‍ യാത്ര ചെയ്യുന്നവര്‍ക്ക് വിമാനം പുറപ്പെടുന്നതിന് 12 മണിക്കൂര്‍ മുന്‍പും അന്താരാഷ്ട്ര വിമാനങ്ങളില്‍ യാത്ര ചെയ്യുന്നവര്‍ക്ക് പുറപ്പെടുന്നതിന് 24 മണിക്കൂറും മുന്‍പും വരെ എയര്‍ലൈനിന്റെ ഏകീകൃത കസ്റ്റമര്‍ ഇന്റര്‍ഫേസായ http://airindiaexpress.com ല്‍ മീലുകള്‍ മുന്‍കൂട്ടി ബുക്ക് ചെയ്യാം. ജൂലൈ അഞ്ചു വരെ ഭക്ഷണം പ്രീബുക്ക് ചെയ്യുന്നവര്‍ക്ക് 50 ശതമാനം ഇളവ് ലഭിക്കും.