ഗവര്‍ണറുടെ ഔദ്യോഗിക വസതിയായ രാജ് ഭവനിലേക്ക് ഡിവൈഎഫ്ഐ പ്രതിഷേധ മാര്‍ച്ച്. രാജ്ഭവനിലെ താല്‍ക്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ മുഖ്യമന്ത്രിക്കു രണ്ടു വര്‍ഷംമുമ്പ് എഴുതിയ കത്ത് പുറത്തുവിട്ടതിനു പിറകേയാണ് പ്രതിഷേധ മാര്‍ച്ച് നടത്തിയത്. രാജ്ഭവനു മുന്നില്‍ പൊലീസ് ബാരിക്കേഡ് കെട്ടി മാര്‍ച്ച് തടഞ്ഞു. പ്രവര്‍ത്തകര്‍ റോഡില്‍ കുത്തിയിരുന്ന് പ്രതിഷേധിച്ചു.
അനുവദിക്കപ്പെട്ടതിനേക്കാള്‍ ഒരാളെ പോലും നിയമിച്ചിട്ടില്ലെന്ന് രാജ്ഭവന്‍. 23 വര്‍ഷമായി രാജ്ഭവനില്‍ ഫോട്ടോഗ്രാഫറായി ജോലി ചെയ്തയാളെ സ്ഥിരമാക്കാന്‍ ആവശ്യപ്പെട്ടതിനാണ് 20 താല്‍ക്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്തണമെന്ന് ആവശ്യപ്പെട്ടെന്നു പ്രചാരണം നടത്തുന്നതെന്നും രാജ്ഭവന്‍.