പുലർച്ചെ അഞ്ച് മണിയോടെയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ദില്ലിയിലെ ഔദ്യോഗിക വസതിക്ക് സമീപത്ത് എസ്പിജി വിഭാഗം ഡ്രോൺ കണ്ടെത്തിയത്.വീടിന്റെ ഔദ്യോഗിക സുരക്ഷാ ചുമതലയിലുള്ള രാജ്യത്തെ തന്നെ ഏറ്റവും മികച്ച സുരക്ഷാ ഉദ്യോഗസ്ഥരുടെ സംഘമായ എസ്പിജി വിഭാഗമാണ് വീടിന്റെ സുരക്ഷ നിർവഹിക്കുന്നത്. ദില്ലിയിൽ അതീവ സുരക്ഷാ മേഖലയിലുള്ളതാണ് പ്രധാനമന്ത്രിയുടെ വീട്. ഇവിടെ ഡ്രോണുകൾ പറപ്പിക്കാൻ അനുവാദമില്ല. ഇത് നോ ഫ്ലൈ സോൺ അഥവാ നോ ഡ്രോൺ സോൺ ആണ്. ഈ സ്ഥലത്താണ് സുരക്ഷാ സംവിധാനങ്ങൾ മറികടന്ന് ഡ്രോൺ പറത്തിയത്.