8

തലവേദനയുള്ളപ്പോള്‍ ചില ഭക്ഷണങ്ങള്‍ കഴിക്കുന്നത് തലവേദന കൂട്ടാം. അത്തരം ഭക്ഷണങ്ങള്‍ തലവേദന (മൈഗ്രേന്‍) ഉള്ളപ്പോള്‍ ഒഴിവാക്കാം. അവ ഏതെന്ന് നോക്കാം. ചിലരില്‍ കോഫി കുടിക്കുന്നത് തലവദേനയെ കൂട്ടാം. കോഫിയില്‍ അടങ്ങിയിരിക്കുന്ന ‘കഫീന്‍’ ആണ് ഇത്തരത്തില്‍ തലവേദന വര്‍ധിപ്പിക്കുന്നത്. അതുപോലെ ചുവന്ന വൈന്‍, പുളി അധികമുള്ള ഭക്ഷണങ്ങള്‍, തൈര്, ക്രീം എന്നിവയും തലവേദനയുള്ളപ്പോള്‍ കഴിക്കുന്നത് ചിലര്‍ക്ക് നല്ലതല്ല. ചോക്ലേറ്റും തലവേദനയെ കൂട്ടാം. കാരണം ചോക്ലേറ്റില്‍ കഫൈന്‍, ബീറ്റാ-ഫെനൈലെഥൈലാമൈന്‍ എന്നിവ അടങ്ങിയിട്ടുണ്ട്. ഇത് ചിലരില്‍ തലവേദന ഉണ്ടാക്കാം. ചീസ് ചിലരില്‍ തലവേദന വര്‍ധിപ്പിക്കുന്ന ഒന്നാണ്. അതുകൊണ്ട് തന്നെ ചീസും തലവേദനയുള്ളപ്പോള്‍ അമിതമായി കഴിക്കേണ്ട. മൈഗ്രേന്‍ തലവദേനയുടെ കാരണങ്ങളില്‍ ഒന്നാണ് അമിത മദ്യപാനം. മദ്യപാനം മൈഗ്രേന്‍ കൂട്ടുമെന്ന് ചില പഠനങ്ങളും പറയുന്നു. അച്ചാര്‍ പോലുള്ളവയുടെ ഉപയോഗവും പരിമിതപ്പെടുത്തണം. അധികം എരുവും ഉപ്പും അടങ്ങിയ ഭക്ഷണം കഴിക്കുന്നതും ചിലരില്‍ മൈഗ്രേന്‍ സാധ്യത കൂട്ടാം.

 

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *