ധാരാളം പോഷകഗുണങ്ങള്‍ അടങ്ങിയ പാനീയമാണ് മാതള ജ്യൂസ്. മറ്റ് ഫലങ്ങളേക്കാള്‍ കൂടുതല്‍ ആന്റിഓക്‌സിഡന്റ് മാതള ജ്യൂസില്‍ ഉണ്ടെന്ന് പഠനങ്ങള്‍ പറയുന്നു. ഇത് ദിവസവും കുടിക്കുന്നത് നല്ലതാണ്. രക്തം വര്‍ദ്ധിപ്പിക്കാന്‍ ഏറ്റവും ഉചിതമായ മാതളത്തില്‍ റെഡ് വൈന്‍, ഗ്രീന്‍ ടീ തുടങ്ങിയവയില്‍ ഉള്ളതിനേക്കാള്‍ മൂന്നിരട്ടി ആന്റിഓക്‌സിഡന്റുകളാണുള്ളത്. ദിവസവും ശരീരത്തിന് ആവശ്യമായ ജീവകം സിയുടെ നാല്‍പ്പതു ശതമാനത്തോളം മാതളജ്യൂസിന് തരാനാകും. പ്രോസ്റ്റേറ്റ് അര്‍ബുദ കോശങ്ങളുടെ വളര്‍ച്ച തടയാന്‍ മാതള ജ്യൂസിനു കഴിയും എന്നാണ് വിധഗ്ദര്‍ പറയുന്നത്. ചര്‍മത്തിന്റെയും മുടിയുടെയും ആരോഗ്യത്തിനു സഹായകമായ പോഷകങ്ങള്‍ മാതള ജ്യൂസിലുണ്ട്. മാതള ജ്യൂസിലെ നിരോക്സീകാരികള്‍ ഫ്രീ റാഡിക്കലുകളുടെ പ്രവര്‍ത്തനം തടയാന്‍ സഹായിക്കുന്നു. മാതളനാരങ്ങ ജ്യൂസില്‍ അടങ്ങിയിരിക്കുന്ന ഡയറ്ററി ഫൈബറില്‍ ശരീരത്തിലെ ദഹനം സുഗമമാക്കുന്നതിന് ധാരാളം നാരുകള്‍ അടങ്ങിയിട്ടുണ്ട്. കലോറികള്‍ വേഗത്തിലും എളുപ്പത്തിലും കുറയ്ക്കാന്‍ സഹായിക്കുന്നു. അതൊടൊപ്പം കുടലിന്റെ ആരോഗ്യവും നിലനിര്‍ത്തുന്നു. പ്രതിരോധശേഷി വര്‍ദ്ധിപ്പിക്കുന്നതിനും ഉപാപചയ നിരക്ക് വര്‍ധിപ്പിക്കുന്നതിനും ഇത് സഹായിക്കുന്നു. മാതളനാരങ്ങ ജ്യൂസ് പൊട്ടാസ്യത്തിന്റെ നല്ല ഉറവിടമാണ്. ആരോഗ്യകരമായ പേശികളുടെ പ്രവര്‍ത്തനത്തിനും ഹൃദയമിടിപ്പ് നിയന്ത്രിക്കുന്നതിനുമുള്ള ഒരു പ്രധാന ഇലക്ട്രോലൈറ്റാണ്. ഇതില്‍ ടാന്നിന്‍, ആന്തോസയാനിനുകള്‍ എന്നിവ അടങ്ങിയിട്ടുണ്ട്. അവയ്ക്ക് ആന്റി-അഥെറോജെനിക് ഗുണങ്ങളുണ്ട്. കൂടാതെ ലോ ഡെന്‍സിറ്റി ലിപ്പോപ്രോട്ടീന്‍ അല്ലെങ്കില്‍ എല്‍ഡിഎല്‍, ചീത്ത കൊളസ്‌ട്രോള്‍ എന്നിവയുടെ ഓക്‌സീകരണം മന്ദഗതിയിലാക്കുന്നു.
Shaji Padmanabhan
Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named... More by Shaji Padmanabhan