സാങ്കേതിക സര്‍വകലാശാല താല്‍ക്കാലിക വൈസ് ചാന്‍സലറായി ഡോ. സിസ തോമസിനെ നിയമിക്കാന്‍ പേരു നിര്‍ദേശിച്ചത് ആരെന്നു ഗവര്‍ണറോട് ഹൈക്കോടതി. ഫോണില്‍ പോലും ആരായാതെയാണു ഗവര്‍ണര്‍ വിസിയെ നിയമിച്ചതെന്നും ചുമതല പ്രോ വിസിക്ക് നല്‍കണമെന്നും സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. സര്‍വകലാശാലകളില്‍ ആരെയെങ്കിലും വിസിയായി നിയമിക്കാനാകില്ലെന്നു കോടതി നിരീക്ഷിച്ചു. വിദ്യാര്‍ഥികളുടെ ഭാവിയില്‍ ആശങ്ക രേഖപ്പെടുത്തുകയും ചെയ്തു. സര്‍വകലാശാലകളില്‍ വിദ്യാര്‍ഥികള്‍ക്കുള്ള വിശ്വാസം നഷ്ടപ്പെടുത്തരുതെന്നും ജസ്റ്റിസ് ദേവന് രാമചന്ദ്രന് പറഞ്ഞു.
സിസ തോമസിനെ നിയമിച്ച രീതിയാണ് കോടതി പ്രധാനമായും ആരാഞ്ഞത് . സിസ തോമസിന്റെ സീനിയോറിറ്റിയെക്കുറിച്ചും ഇത്ര യോഗ്യതയുള്ള മറ്റാരെങ്കിലുമുണ്ടായിരുന്നോ എന്നും കോടതി ഗവർണറോട് ചോദിച്ചു .കുട്ടികളുടെ ഭാവിയിൽ ആശങ്കയുണ്ടെന്ന് കോടതി പറഞ്ഞു.അവരുടെ ഭാവി നോക്കണം. നാലായിരത്തോളം സർട്ടിഫിക്കറ്റുകൾ കെട്ടിക്കിടക്കുന്നു എന്നത് ഈ സ്ഥാപനത്തിൽ മാത്രമാണെന്നും കോടതി പറഞ്ഞു