ദിവസവും ഏഴ് മുതല്‍ ഒന്‍പതു മണിക്കൂര്‍ വരെയാണ് സാധാരണ ഉറക്കത്തിന്റെ ദൈര്‍ഘ്യം. പത്ത് മണിക്കൂറില്‍ കൂടുതല്‍ ഉറങ്ങുന്നത് അമിത ഉറക്കമാണ്. ഇത് മാനസികാരോഗ്യത്തെ ഉള്‍പ്പെടെ ബാധിക്കാം. അമിതമായി ഉറങ്ങുന്നത് പൊണ്ണത്തടി ഉണ്ടാകാനുള്ള സാധ്യത വര്‍ധിപ്പിക്കും. പൊണ്ണത്തടി പകല്‍ ഉറക്കത്തിലേക്കും നയിക്കും. അമിതമായ ഉറക്കം അലസമായ ജീവിത ശൈലി, ശാരീരിക നിഷ്ക്രിയത്വം തുടങ്ങിയവയിലേക്ക് നയിക്കാം. ഇത് പൊണ്ണത്തടി കൂടാനും പല തരത്തിലുള്ള രോഗങ്ങള്‍ക്കും കാരണമാകും. അമിത ഉറക്കം പുരുഷന്മാരിലും സ്ത്രീകളിലും ഹോര്‍മോണ്‍ നിയന്ത്രണത്തെ തടസപ്പെടുത്തുകയും പ്രത്യുല്‍പാദനക്ഷമതയെ പ്രതികൂലമായി ബാധിക്കുന്നു. പ്രത്യുല്പാദന ആരോഗ്യത്തിന് അത്യന്താപേക്ഷിതമായ കോര്‍ട്ടിസോള്‍, മെലറ്റോണിന്‍ തുടങ്ങിയ ഹോര്‍മോണുകളെ നിയന്ത്രിക്കുന്നതില്‍ ഉറക്കം നിര്‍ണായക പങ്ക് വഹിക്കുന്നു. അമിതമായ ഉറക്കം ഈ സന്തുലിതാവസ്ഥയെ തടസ്സപ്പെടുത്തുകയും സ്ത്രീകളിലെ അണ്ഡോത്പാദനത്തെയും പുരുഷന്മാരിലെ ബീജ ഉല്പാദനത്തെയും ബാധിക്കുകയും ചെയ്യും. അമിത ഉറക്കം ടൈപ്പ് 2 പ്രമേഹ സാധ്യത വര്‍ധിപ്പിക്കും. അമിതമായ ഉറക്കം ഹോര്‍മോണ്‍ സന്തുലിതാവസ്ഥയെ തടസപ്പെടുത്തുന്നതിലൂടെ ഇന്‍സുലിന്‍ സംവേദനക്ഷമതയെ ബാധിക്കുന്നു. ഇത് പ്രമേഹ സാധ്യത 2.5 മടങ്ങ് വര്‍ധിപ്പിക്കുമെന്ന് പഠനങ്ങള്‍ സൂചിപ്പിക്കുന്നു. അമിത ഉറക്കം പൊണ്ണത്തടി, ശാരീരിക നിഷ്ക്രിയത്വം എന്നിവയ്ക്ക് കാരണമാകുന്നതിലൂടെ ഹൃദയാരോഗ്യം മോശമാകാനും ഹൃദ്രോഗ സാധ്യതകള്‍ വര്‍ധിക്കാനും കാരണമാകും. കൂടാതെ രാത്രി പത്ത് മണിക്കൂറില്‍ കൂടുതല്‍ ഉറങ്ങുന്നവരില്‍ ഹൃദയാഘാത സാധ്യത 36 ശതമാനം കൂടുതലാണെന്ന് പഠനങ്ങള്‍ ചൂണ്ടിക്കാണിക്കുന്നു. അമിത ഉറക്കം മാനസികാരോഗ്യ പ്രശ്നങ്ങളുടെയോ വിഷാദത്തിന്റെയോ സൂചനയാകാം. വിഷാദം പോലുള്ള വിവിധ മാനസികാരോഗ്യ പ്രശ്നങ്ങളിലൂടെ കടന്നു പോകുന്ന 15 ശതമാനത്തോളം ആളുകളില്‍ അമിത ഉറക്കം ഉണ്ടാകാറുണ്ടെന്ന് പഠനങ്ങള്‍ ചൂണ്ടിക്കാണിക്കുന്നു. ഇത് ഉറക്ക രീതികളെ സാരമായി ബാധിക്കാം. അമിതമായി ഉറങ്ങുന്നത് വിഷാദ ലക്ഷണങ്ങള്‍ വഷളാക്കാനും കാരണമാകും.
Shaji Padmanabhan
Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named... More by Shaji Padmanabhan