സന്തോഷം വന്നാലും സങ്കടമാണെങ്കിലും നിരാശ തോന്നിയാലുമൊക്കെ ഭക്ഷണം കഴിക്കും എന്ന് പറയുന്നവരെ കണ്ടിട്ടില്ലേ, ഇതാണ് ഇമോഷണല്‍ ഈറ്റിങ്. മാനസിക സമ്മര്‍ദം, ഉത്കണ്ഠ, വിരസത തുടങ്ങിയ പ്രതികൂല വികാരങ്ങളിലൂടെ കടന്നുപോകുമ്പോഴും സന്തോഷം നിറയുമ്പോഴുമെല്ലാം ഇവയെ ഭക്ഷണം കഴിച്ച് നേരിടുന്ന രീതിയാണിത്. എന്നാല്‍ ഈ ശീലം നിങ്ങളുടെ ആരോഗ്യത്തെ ബാധിക്കും. വിശപ്പില്ലാത്തപ്പോഴും ഭക്ഷണം കഴിക്കാറുണ്ടോ? ഇമോഷണല്‍ ഈറ്റിങ്ങിന്റെ പ്രധാന ലക്ഷണങ്ങളില്‍ ഒന്നാണിത്. ശരീരത്തിന് ഊര്‍ജ്ജം ലഭിക്കാനായി ഭക്ഷണം കഴിക്കുന്നതിന് പകരം വൈകാരികമായ ആഗ്രഹം കൊണ്ടുമാത്രമാണ് ഈ സാഹചര്യങ്ങളില്‍ നമ്മള്‍ ആഹാരം കളിക്കുന്നത്. വൈകാരികമായി ഭക്ഷണം കഴിക്കുന്ന ആളുകള്‍ക്ക് അവരുടെ വികാരങ്ങളെ അടിസ്ഥാനമാക്കി പ്രത്യേക തരം ഭക്ഷണത്തിനോട് കൊതി തോന്നും. ഉദാഹരണത്തിന്, സമ്മര്‍ദ്ദം തോന്നുമ്പോള്‍ ഐസ്‌ക്രീം അല്ലെങ്കില്‍ പിസ കഴിക്കണമെന്ന് ആഗ്രഹിക്കുന്നവരുണ്ട്. വികാരങ്ങള്‍ പ്രകടിപ്പിക്കാതെ മറച്ചുപിടിക്കാനായും ചിലര്‍ ഭക്ഷണത്തെ ആയുധമാക്കാറുണ്ട്. ഭക്ഷണം കഴിക്കുമ്പോള്‍ ഇവര്‍ക്ക് ഉത്കണ്ഠ, വിഷാദം മുതലായ വികാരങ്ങളില്‍ നിന്ന് താത്കാലിക ആശ്വാസം തോന്നും. വൈകാരികമായി ഭക്ഷണം കഴിക്കുമ്പോള്‍ പലരും ഒറ്റയ്ക്കിരുന്ന് ഭക്ഷണം കഴിക്കാനാണ് ആഗ്രഹിക്കുന്നത്. ഭക്ഷണം കഴിച്ച് വയറ് നിറഞ്ഞാലും വീണ്ടും കഴിച്ചുകൊണ്ടിരിക്കും. എത്രമാത്രം ഭക്ഷണം കഴിക്കുന്നു എന്നതിനുപരി ഭക്ഷണം കഴിക്കുന്നതുവഴി ലഭിക്കുന്ന ആശ്വാസവും സംതൃപ്തിയുമാണ് ഇവരുടെ ലക്ഷ്യം. ഒരുപാട് ഭക്ഷണം കഴിച്ചതിനുശേഷം പലര്‍ക്കും കുറ്റബോധവും അപമാനവും തോന്നാറുണ്ട്.അമിതമായി ഭക്ഷണം കഴിക്കുന്നത് തടയാനോ ഭക്ഷണരീതി നിയന്ത്രിക്കാനോ ഒന്നും ഇവര്‍ക്ക് കഴിയില്ല. ഭക്ഷണത്തെ ആശ്വാസം, സുരക്ഷിതത്വം മുതലായ അനുഭവങ്ങള്‍ക്കായി ഉപയോഗിക്കുകയാണ് ഇ
![](https://dailynewslive.in/wp-content/uploads/2024/03/WhatsApp-Image-2024-03-20-at-12.41.59-96x96.jpeg)
Shaji Padmanabhan
Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named... More by Shaji Padmanabhan