മെസിക്കെതിരെ അച്ചടക്ക നടപടിക്ക് സാധ്യതയെന്ന് റിപ്പോര്‍ട്ടുകള്‍. നെതര്‍ലന്‍ഡ്സ് കോച്ച് ലൂയിസ് വാന്‍ ഗാളിനെതിരെ പ്രകോപനമായി പെരുമാറിയതിനും മത്സരത്തിന്റെ റഫറിയിംഗിനെ വിമര്‍ശിച്ചതിനുമാണ് നടപടിക്ക് സാധ്യതയെന്നാണ് പറയപ്പെടുന്നത്. അതേസമയം അര്‍ജന്റീന- നെതര്‍ലന്‍ഡ്സ് മത്സരത്തില്‍ അച്ചടക്കലംഘനം നടന്നുവെന്നും അതിനെ കുറിച്ച് അന്വേഷണം നടത്തുമെന്നും രണ്ട് ഫുട്ബോള്‍ ഫെഡറേഷനും പിഴയിടുമെന്നും ഫിഫ വ്യക്തമാക്കി. മത്സരത്തില്‍ 30 ഫൗളുകളാണ് നെതര്‍ലന്‍ഡിസിന്റെ ഭാഗത്തുനിന്നുണ്ടായത്. അര്‍ജന്റീനയുടെ ഭാഗത്തു നിന്ന് 18 ഫൗളുകളും.
![](https://dailynewslive.in/wp-content/uploads/2024/03/WhatsApp-Image-2024-03-20-at-12.41.59-96x96.jpeg)
Shaji Padmanabhan
Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named... More by Shaji Padmanabhan