സ്‌കോഡ കൈലാഖ് എസ് യു വി സ്വന്തമാക്കി സംവിധായകന്‍ ബ്ലെസി. ടൊര്‍ണാഡോ റെഡ് എന്ന നിറമാണ് കൈലാഖിനായി ബ്ലെസിയും കുടുംബവും തിരഞ്ഞെടുത്തത്. ഇവിഎം സ്‌കോഡയില്‍ നിന്നാണ് സംവിധായകന്‍ പുതിയ വാഹനം സ്വന്തമാക്കിയത്. ക്ലാസിക്, സിഗ്‌നേച്ചര്‍, സിഗ്‌നേച്ചര്‍ പ്ലസ്, പ്രസ്റ്റീജ് എന്നിങ്ങനെ നാല് വേരിയന്റുകളിലാണ് കൈലാഖ് പുറത്തിറങ്ങുന്നത്. 7.89 ലക്ഷം, 9.59 ലക്ഷം, 11.40 ലക്ഷം, 13.35 ലക്ഷം എന്നിങ്ങനെയാണ് മാനുവല്‍ പതിപ്പിന് യഥാക്രമം വില വരുന്നത്. മൂന്ന് വേരിയന്റുകളില്‍ പുറത്തിറങ്ങുന്ന ഓട്ടമാറ്റിക്കിനു എക്‌സ് ഷോറൂം വില 10.59 ലക്ഷം, 12.40 ലക്ഷം, 14.40 ലക്ഷം എന്നിങ്ങനെയാണ്. 1.0 ലീറ്റര്‍ 3 സിലിണ്ടര്‍ ടര്‍ബോ പെട്രോള്‍ എന്‍ജിനാണ് കൈലാഖിനു കരുത്തേകുന്നത്. 999 സിസി എന്‍ജിന്‍ 115 എച്ച്പി കരുത്തും 178എന്‍എം പരമാവധി ടോര്‍ക്കും പുറത്തെടുക്കും. 6 സ്പീഡ് മാനുവല്‍/6 സ്പീഡ് ടോര്‍ക്ക് കണ്‍വെര്‍ട്ടര്‍ ഓട്ടമാറ്റിക് ഗിയര്‍ബോക്സ് ഓപ്ഷനുകള്‍. പൂജ്യത്തില്‍ നിന്നും മണിക്കൂറില്‍ 100 കിലോമീറ്റര്‍ വേഗതയിലേക്ക് 10.5 സെക്കന്‍ഡില്‍ കുതിച്ചെത്തും. ഭാരത് എന്‍സിഎപി ക്രാഷ് ടെസ്റ്റില്‍ 5 സ്റ്റാര്‍ സുരക്ഷ നേടി.