മിമിക്രി ആര്‍ടിസ്റ്റും നടനുമായ കലാഭവന്‍ പ്രജോദ് സംവിധായനാകുന്നു. സിനിമയുടെ കാസ്റ്റിങ് കോള്‍ അണിയറക്കാര്‍ പുറത്തിറക്കിയിട്ടുണ്ട്. എബ്രിഡ് ഷൈന്‍ ആണ് ചിത്രത്തിന്റെ രചന നിര്‍വഹിക്കുന്നത്. ആക്ഷന് ഏറെ പ്രാധാന്യമുള്ള പ്രമേയമാകും ചിത്രത്തിന്റേതെന്നാണ് സൂചന. മാര്‍ഷ്യല്‍ ആര്‍ട്‌സില്‍ പ്രാഗല്‍ഭ്യമുള്ള 18നും 24നും ഇടയിലുള്ള പുരുഷന്മാരും 30നും 48നും ഇടയിലുള്ള മാര്‍ഷ്യല്‍ ആര്‍ട്‌സ് പ്രഗത്ഭരെയുമാണ് ഈ ചിത്രത്തിലേക്കു തേടുന്നത്. 18നും 24നും ഇടയില്‍ മാര്‍ഷ്യല്‍ ആര്‍ട്‌സില്‍ പ്രാഗല്‍ഭ്യം ഉള്ളവര്‍ kalabhavanprajodmovie1@gmail.com എന്ന ഇമെയില്‍ ഐഡിയിലെക്കും 30നും 48നും ഇടയില്‍ പ്രാഗല്‍ഭ്യം ഉള്ളവര്‍ kalabhavanprajodmovie2@gmail.com എന്ന ഇമെയിലിലും പ്രൊഫൈല്‍ അയയ്ക്കണം. ചിത്രത്തിന്റെ കൂടുതല്‍ വിവരങ്ങള്‍ വരും നാളുകളില്‍ അറിയിക്കുമെന്ന് അണിയറപ്രവര്‍ത്തകര്‍ അറിയിച്ചു.