നവാഗതനായ ബിന്റോ സ്റ്റീഫന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ദിലീപ് നായകന്‍. ഷാരിസ് മുഹമ്മദ് രചന നിര്‍വഹിക്കുന്ന ചിത്രത്തിന്റെ ചിത്രീകരണം ഈ മാസം പകുതിയോടെ കോലഞ്ചേരി, പിറവം എന്നിവിടങ്ങളിലായി ആരംഭിക്കും. മാജിക് ഫ്രെയിംസിന്റെ ബാനറില്‍ ലിസ്റ്റിന്‍ സ്റ്റീഫന്‍ ആണ് നിര്‍മാണം. മാജിക് ഫ്രെയിംസ് നിര്‍മ്മിക്കുന്ന ചിത്രത്തില്‍ ദിലീപ് ഭാഗമാകുന്നത് ആദ്യമായാണ്. ഫാമിലി എന്റര്‍ടെയ്‌നറായി ഒരുങ്ങുന്ന സിനിമ ഓണം റിലീസായി തിയറ്ററുകളിലെത്തും. ലിസ്റ്റിന്‍ സ്റ്റീഫന്‍ നിര്‍മ്മിച്ച ജനഗണമന, മലയാളി ഫ്രം ഇന്ത്യ എന്നീ ചിത്രങ്ങളുടെ രചനയും ഷാരിസ് മുഹമ്മദാണ് നിര്‍വഹിച്ചത്. ചിത്രത്തില്‍ ദിലീപ് സാധാരണക്കാരനായാണ് എത്തുന്നത്. ധ്യാന്‍ ശ്രീനിവാസനും ചിത്രത്തില്‍ എത്തിയേക്കും. താരനിര്‍ണയം പുരോഗമിക്കുകയാണ്. നിരവധി സിനിമകളില്‍ അസോഷ്യേറ്റ് ആയി പ്രവര്‍ത്തിച്ച ബിന്റോ, ഡിജോ ജോസ് ചിത്രം മലയാളി ഫ്രം ഇന്ത്യയുടെ ചീഫ് അസോഷ്യേറ്റ് ഡയറക്ടറായിരുന്നു. അതേ സമയം പവി കെയര്‍ ടേക്കര്‍ ആണ് ദിലീപ് നായകനായി റിലീസിന് ഒരുങ്ങുന്ന ചിത്രം. ഏപ്രില്‍ 26ന് ചിത്രം റിലീസ് ചെയ്യും.