ഭിന്നശേഷിക്കാര്‍ക്ക് സൗജന്യമായി സഹായ ഉപകരണങ്ങള്‍ വിതരണം ചെയ്യുന്നതിന് അര്‍ഹരായവരെ കണ്ടെത്തുന്നതിന് ഡിസംബര്‍ 27 മുതല്‍ 30 വരെ ക്യാമ്പ് സംഘടിപ്പിക്കുന്നു. എന്‍. സി. എസ്. സി നാലാഞ്ചിറ, എ. എല്‍. ഐ. എം.ഒ ബാംഗ്ലൂര്‍, നാഷണല്‍ സര്‍വീസ് സ്‌കീം എറണാകുളം, റോട്ടറി ക്ലബ് എറണാകുളം, ബി. ആര്‍. സി അസോസിയേഷന്‍ ഫോര്‍ ഇന്റലക്ച്വല്‍ ഡിസേബിള്‍ഡ് എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തിലാണ് ക്യാമ്പ് സംഘടിപ്പിക്കുന്നത്. ഡിസംബര്‍ 27ന് കൂത്താട്ടുകുളം ഗവ. യു. പി. എസിലും 28ന് കോതമംഗലം സ്വാന്തന സ്‌പെഷ്യല്‍ സ്‌കൂളിലും 29ന് അങ്കമാലി സ്‌നേഹസദന്‍ കോളേജ് ഓഫ് സ്‌പെഷ്യല്‍ എഡ്യൂക്കേഷനിലും 30ന് ഉദയംപേരൂര്‍ ദയാസദന്‍ സ്‌പെഷ്യല്‍ സ്‌കൂളിലും ക്യാമ്പുകള്‍ നടക്കും. രാവിലെ 9.30 മുതല്‍ വൈകിട്ട് മൂന്നു വരെയാണ് ക്യാമ്പ്.
താല്‍പര്യമുള്ളവര്‍ നാല്‍പത് ശതമാനമോ അതിലധികമോ വൈകല്യം തെളിയിക്കുന്ന മെഡിക്കല്‍ ബോര്‍ഡ് സര്‍ട്ടിഫിക്കറ്റ്, വരുമാന സര്‍ട്ടിഫിക്കറ്റ് ( ബി.പി. എല്‍ റേഷന്‍ കാര്‍ഡ് / മാസവരുമാനം 22500 താഴെയാണെന്ന് തെളിയിക്കുന്ന വരുമാന സര്‍ട്ടിഫിക്കറ്റ് ബന്ധപ്പെട്ട വില്ലജ് ഓഫീസില്‍ നിന്നോ അല്ലെങ്കില്‍ എം. പി/ എം. എല്‍. എ/കോര്‍പ്പറേഷന്‍ കൗണ്‍സിലര്‍/ പഞ്ചായത്ത് അംഗം എന്നിവരുടെ ആരുടെയെങ്കിലും കത്ത് ലെറ്റര്‍ പാഡില്‍ സീലോട് കൂടിയത്), മേല്‍വിലാസം തെളിയിക്കുന്ന രേഖ (റേഷന്‍ കാര്‍ഡ്/ വോട്ടര്‍ ഐഡി കാര്‍ഡ് / ആധാര്‍ കാര്‍ഡ്), പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോ എന്നിവ സഹിതം ക്യാമ്പില്‍ എത്തേണ്ടതാണ്. ക്യാമ്പിലൂടെ കണ്ടെത്തുന്നവര്‍ക്ക് രണ്ടുമാസത്തിനുള്ളില്‍ സഹായ ഉപകരണങ്ങള്‍ ലഭ്യമാക്കും. ഫോണ്‍ :9895544834,9633693963,9847191888,8848019360,9447590284