മന്ത്രവാദിനിയായ അമ്മാമ്മയും വെളുത്ത ചാത്തനും കറുത്ത ചാത്തനും വെളുത്ത ആനയുമെല്ലാമുള്ള ലോകത്ത് ജീവിക്കുന്ന അമ്മുവിന്റെ കഥ. അവളുടെ കാഴ്ചയെല്ലാം അത്ഭുതങ്ങള്‍ നിറഞ്ഞതാണ്. അപ്പു എന്ന ചേട്ടനും പ്രിന്‍സ് എന്ന കുസൃതിക്കാരനായ പൂച്ചയുമെല്ലാം അടങ്ങുന്നതാണ് അവളുടെ ചെറിയ പ്രപഞ്ചം. അമ്മുവിന്റെ കൗതുകക്കാഴ്ചകളും നിരീക്ഷണപാടവവും അവളെ ഒരു ഡിറ്റക്ടീവായി മാറ്റുന്നു. കൊച്ചുകൂട്ടുകാര്‍ക്ക് രസകരമായ സസ്‌പെന്‍സുകള്‍ നിറഞ്ഞ കൊച്ചുലോകം ഒരുക്കുകയാണ് അമ്മുവും കൂട്ടുകാരും. കുട്ടികളെ കഥയുടെ വിസ്മയത്തുമ്പത്തുകൂടി നടത്തുന്ന, മികച്ച വായനാനുഭവമായി മാറുന്ന ഒരു കൊച്ചു ഡിറ്റക്ടീവ് നോവല്‍. ‘ഡിറ്റക്ടീവ് അമ്മു’. എസ് ആര്‍ ലാല്‍. ഡിസി ബുക്‌സ്. വില 189 രൂപ.