ഈ മൂന്ന് പേരും ഈ വിധം തന്നെ പഠിച്ച് പഠിച്ച് എന്‍ട്രന്‍ പരീക്ഷ പാസ്സായി. അവര്‍ മൂന്നു പേരും വൃദ്ധ വടവൃക്ഷത്തെ സാക്ഷിയാക്കി വ്യക്ഷച്ചുവട്ടില്‍ ഇരുന്നു കൊണ്ട് എന്നും ഒരു പ്രതിക്ഷ ചെയ്തിരുന്നു . ജീവിതത്തില്‍ അവര്‍തമ്മില്‍ പിരിയുകയില്ല. ഒരിക്കലും വിവാഹം കഴിക്കുകയില്ല. വക്കീലന്മാരായി മൂന്നു പേരും ഒരു വീട്ടില്‍ താമസിക്കും. പണം സമ്പാദിച്ച് എല്ലാം ഒരു വലിയ പെട്ടിയില്‍ സൂക്ഷിക്കും. അതുകൊണ്ട് അവര്‍ നാടിന് വേണ്ടി വേണ്ടതെല്ലാം ചെയ്യും. ശരത്ചന്ദ്ര ചാറ്റര്‍ജിയുടെ ബംഗാളി നോവലിന്റെ മലയാള വിവര്‍ത്തനം. ‘ദത്ത’. വിവര്‍ത്തനം – ലീല സര്‍ക്കാര്‍. പൂര്‍ണ പബ്‌ളിക്കേഷന്‍സ്. വില 237 രൂപ.