വിഖ്യാത സംഗീതജ്ഞന് ഇളയരാജയുടെ ജീവിതം സിനിമയാവുന്നു. തമിഴ് സൂപ്പര്‍താരം ധനുഷാണ് ഇളയരാജയുടെ വേഷത്തിലെത്തുന്നത്. ‘ഇളയരാജ’ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ അനൗണ്‍സ്മെന്റ് പോസ്റ്റര്‍ പുറത്തിറക്കി. ധനുഷ് തന്നെയാണ് സോഷ്യല്‍ മീഡിയയിലൂടെ പോസ്റ്റര്‍ റിലീസ് ചെയ്തത്. ചിത്രത്തിന് സംഗീതം നല്‍കുന്നത് ഇളയരാജ തന്നെയായിരിക്കും. അഭിമാനം ഇളയരാജ സാര്‍ എന്ന കുറിപ്പിലാണ് പോസ്റ്റര്‍. തോളില്‍ ഹാര്‍മോണിയവും തൂക്കി പുറം തിരിഞ്ഞു നില്ക്കുന്ന ധനുഷിനെയാണ് പോസ്റ്ററില്‍ കാണുന്നത്. പഴയ മദ്രാസിനെ പശ്ചാത്തലമായുള്ള പോസ്റ്ററില്‍ ദി കിംഗ് ഓഫ് മ്യൂസിക് എന്ന് ടാഗ് ലൈനായി കുറിച്ചിട്ടുണ്ട്. അരുണ്‍ മാതേശ്വരനാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ആരാധകരെ ആവേശത്തിലാക്കിയിരിക്കുകയാണ് പ്രഖ്യാപനം. നിരവധി ആരാധകരാണ് പോസ്റ്റിനു താഴെ കമന്റുമായി എത്തിയിരിക്കുന്നത്. നീരവ് ഷാ ആണ് ഡിഒപി. മുത്തുരാജ് പ്രൊഡക്ഷന്‍ ഡിസൈനറാണ്. ശ്രീറാം ഭക്തിശരന്‍, സികെ പദ്മകുമാര്‍, വരുണ്‍ മധുര്, ഇളംപരിതി ഗജേന്ദ്രന്, സൗരഭ് മിശ്ര തുടങ്ങിയവരാണ് ചിത്രം നിര്‍മിക്കുക. തമിഴ് തെലുങ്ക്, മലയാളം, കന്നഡ, ഹിന്ദി ഭാഷകളില്‍ ചിത്രം എത്തും.