വീക്കെന്‍ഡ് ബ്ലോക്ക്ബസ്റ്റേഴ്‌സിന്റെ വീക്കെന്‍ഡ് സിനിമാറ്റിക് യൂണിവേഴ്‌സിലെ പുതിയ മുഖമായി അവതരിപ്പിക്കുന്ന ‘ഡിറ്റക്റ്റീവ് ഉജ്ജ്വലന്‍’ ടീസര്‍ പുറത്ത്. ധ്യാന്‍ ശ്രീനിവാസന്റെ വേറിട്ട വേഷപ്പകര്‍ച്ചയാണ് ടീസറിന്റെ പ്രധാന ആകര്‍ഷണം. കോമഡി ഇന്‍വെസ്റ്റിഗേഷന്‍ ത്രില്ലറായി ഒരുക്കുന്ന ചിത്രത്തില്‍ ധ്യാന്‍ ശ്രീനിവാസന്‍, സിജു വില്‍സണ്‍ എന്നിവരാണ് പ്രധാന വേഷങ്ങളില്‍ എത്തുന്നത്. നവാഗതരായ ഇന്ദ്രനീല്‍ ഗോപീകൃഷ്ണന്‍- രാഹുല്‍.ജി എന്നിവര്‍ രചിച്ചു സംവിധാനം ചെയ്യുന്ന ചിത്രം വീക്കെന്‍ഡ് ബ്ലോക്ക്ബസ്റ്റേഴ്‌സിന്റെ ബാനറില്‍ സോഫിയ പോള്‍ ആണ് നിര്‍മ്മിക്കുന്നത്. മെയ് റിലീസായി ചിത്രം തിയേറ്ററുകളിലെത്തും. സി.ഐ ശംഭു മഹാദേവ് എന്ന കഥാപാത്രമായാണ് സിജു വില്‍സണ്‍ അഭിനയിക്കുന്നത്. കോട്ടയം നസീര്‍, സീമ ജി നായര്‍, റോണി ഡേവിഡ്, അമീന്‍, നിഹാല്‍ നിസാം, നിബ്രാസ് നൗഷാദ്, ഷാഹുബാസ്, കലാഭവന്‍ നവാസ്, നിര്‍മ്മല്‍ പാലാഴി, ജോസി സിജോ എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാന താരങ്ങള്‍. ലോക്കല്‍ ഡിറ്റക്ടീവ് ആയാണ് ചിത്രത്തില്‍ ധ്യാന്‍ ശ്രീനിവാസന്‍ വേഷമിടുന്നത്.