വീക്കെന്‍ഡ് സിനിമാറ്റിക് യൂണിവേഴ്‌സിന്റെ മിന്നല്‍ മുരളിക്ക് ശേഷം വരുന്ന രണ്ടാമത്തെ ചിത്രം ആണ് ‘ഡിക്ടറ്റീവ് ഉജ്ജ്വലന്‍’. രാഹുല്‍ ജി, ഇന്ദ്രനീല്‍ ജി.കെ. എന്നിവര്‍ ചേര്‍ന്നാണ് സോഫിയാ പോള്‍ നിര്‍മിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത്. പ്രേം അക്കുടി, ശ്രായന്തി എന്നിവരാണ് ഛായാഗ്രാഹകര്‍. ഇവര്‍ ഭാര്യാ ഭര്‍ത്താക്കന്മാരാണ്. ഇപ്പോഴിതാ സിനിമയുടെ സെന്‍സറിംഗ് പൂര്‍ത്തിയായിരിക്കുകയാണ്. യു/എ സര്‍ട്ടിഫിക്കറ്റാണ് ലഭിച്ചിരിക്കുന്നത്. മിസ്റ്ററി കോമഡി ത്രില്ലറായി അവതരിപ്പിക്കുന്ന ഡിറ്റക്ടീവ് ഉജ്ജ്വലനില്‍ നായകനായെത്തുന്നത് ധ്യാന്‍ ശ്രീനിവാസനാണ്. സിജു വില്‍സന്‍, കോട്ടയം നസീര്‍ , നിര്‍മല്‍ പാലാഴി, ഡോ. റോണി ഡേവിഡ് രാജ്, സീമ ജി. നായര്‍, എന്നിവരും അമീന്‍ നിഹാല്‍, നിബ്രാസ്, ഷഹബാസ് തുടങ്ങി ഏതാനും പുതുമുഖങ്ങളും ഈ ചിത്രത്തില്‍ അണിനിരക്കുന്നു. പട്ടാമ്പി, ഷൊര്‍ണൂര്‍, കൊല്ലങ്കോട്, നെന്മാറ എന്നിവിടങ്ങളിലായാണ് സിനിമയുടെ ചിത്രീകരണം നടന്നിരിക്കുന്നത്.