ഹെലികോപ്റ്ററിലെ ഒരു സാഹസികരംഗത്തിന്റെ ഷൂട്ടിങ്ങിനിടയില്‍ മരണപ്പെടുന്ന സൂപ്പര്‍സ്റ്റാര്‍ ജഗന്‍. മുപ്പത്തിയെട്ടു വര്‍ഷങ്ങള്‍ക്കുശേഷം ആ മരണത്തിലേക്ക്, ഭൂതകാലത്തില്‍നിന്ന് സംശയത്തിന്റെ നൂല്‍പ്പാലമിട്ടെത്തുന്ന ഒരു കടുത്ത ആരാധകന്‍. കാലത്തിന്റെ തണുത്തുറഞ്ഞ ദൂരം സൃഷ്ടിച്ച കനത്ത ഇരുട്ടില്‍ അണുമാത്രമായൊരു പ്രചോദനത്തിന്റെ വെല്ലുവിളിയുമായി ആ മരണത്തിനു പിറകേ അന്വേഷണവുമായി ഇറങ്ങുന്ന ശിവശങ്കര്‍ പെരുമാള്‍… ചരിത്രം സൃഷ്ടിച്ച ഒരു മരണരഹസ്യം തേടി ദുരൂഹതയുടെ മൂടല്‍മഞ്ഞിലൂടെന്ന പോലെ ഊഹത്തിന്റെ മാത്രം പിന്‍ബലം വെച്ചുള്ള കുറ്റാന്വേഷണത്തിന്റെ നിഗൂഢസൗന്ദര്യവും ഉദ്വേഗവും നിറഞ്ഞ, ശിവശങ്കര്‍ പെരുമാള്‍ പരമ്പരയിലെ അഞ്ചാം പുസ്തകം. അന്‍വര്‍ അബ്ദുള്ളയുടെ ഏറ്റവും പുതിയ കുറ്റാന്വേഷണ നോവല്‍. ‘1980’. മാതഭൂമി ബുക്‌സ്. വില 376 രൂപ.