1921ലെ മലബാര്‍ സ്വാതന്ത്ര്യസമരം തന്നെയാണ് ഈ നോവലിന്റെ മുഖ്യപ്രമേയം. ഏതൊരു മഹാസമരവും ചെറുതും വലുതുമായ നിരവധി സമരങ്ങളുടെ തുടര്‍ച്ചയിലാണ് സംഭവിക്കുന്നത്. ഉജ്ജ്വലമായ ആ ഐതിഹാസികസമരത്തിലേക്കു നയിച്ച ചെറുതും വലുതുമായ ധാരാളം സംഭവങ്ങള്‍ നോവലില്‍ കടന്നുവരുന്നു. മലബാറില്‍ ബ്രിട്ടീഷ് വിരുദ്ധ പോരാട്ടങ്ങള്‍ക്ക് നാന്ദി കുറിച്ച ചെമ്പന്‍ പോക്കരും എളമ്പുലാശ്ശേരി ഉണ്ണിമൂസ മൂപ്പനും തുടങ്ങി നിരവധി ധീരയോദ്ധാക്കള്‍ക്ക് നോവലില്‍ ജീവന്‍ തുടിക്കുന്നു. അവ മിക്കതും ജന്മിത്വത്തിനെതിരെ നടന്ന സമരംകൂടിയായിരുന്നു. ചരിത്രത്തെ അസാധാരണമായി അവതരിപ്പിക്കുന്നതിലെ കഴിവ് ഷൗക്കത്ത് എന്ന എഴുത്തുകാരന്റെ ഭാവിയില്‍ വിശ്വാസമര്‍പ്പിക്കാന്‍ നമ്മെ പ്രേരിപ്പിക്കും. ഒരു മഹാനദിയെ ചെപ്പിലൊതുക്കുന്ന മാന്ത്രികത ഈ നോവലിന്റെ ആഖ്യാനത്തില്‍ അനുഭവിക്കാം. ‘ദേശാരവങ്ങള്‍’. ഷൗക്കത്ത് കര്‍ക്കിടാംകുന്ന്. എച്ച്ആന്‍ഡ്‌സി ബുക്‌സ്. വില 427 രൂപ.