sc 1

നോട്ട് നിരോധനത്തെ ചോദ്യം ചെയ്തു 58 ഹർജികൾ  സുപ്രീംകോടതിയിൽ എത്തി.അഞ്ഞൂറിന്റെയും ആയിരത്തിന്റെയും നോട്ടുകൾ ഒറ്റയടിക്ക് നിരോധിച്ചത് ചട്ടങ്ങൾക്ക് വിരുദ്ധമാണെന്നു ഹർജികളിൽ ആരോപിക്കുന്നു. നോട്ട് നിരോധനവുമായി ബന്ധപ്പെട്ട കേസിൽ വിശദമായ സത്യവാങ് മൂലം സമർപ്പിക്കാൻ റിസർവ് ബാങ്കിനും കേന്ദ്രസർക്കാരിനും സുപ്രീംകോടതി നോട്ടീസ് അയച്ചു. കേന്ദ്രസർക്കാരിന്റെ സത്യവാങ്മൂലത്തിലെ ന്യൂനത മുൻ ധനകാര്യ മന്ത്രി കൂടിയായ പി.ചിദംബരം ചൂണ്ടിക്കാട്ടിയപ്പോഴാണ് കോടതിയുടെ ഇടപെടൽ

 

പീഡനക്കേസില്‍ ആരോപണവിധേയനായ എല്‍ദോസ് കുന്നപ്പിള്ളിയോട് പാര്‍ട്ടി വിശദീകരണം തേടിയിട്ടുണ്ടെന്ന് കെപിസിസി അദ്ധ്യക്ഷന്‍ കെ സുധാകരന്‍ പറഞ്ഞു. തെറ്റുകാരൻ എന്ന് കണ്ടെത്തിയാൽ പാർട്ടിയിൽ നിന്ന് പുറത്താക്കുമെന്നും അദ്ദേഹം പറഞ്ഞു. എൽദോസ് കുന്നപ്പിള്ളി വിവാഹ വാഗ്ദാനം നൽകി നിരവധി തവണ ലൈംഗികമായി പീഡിപ്പിച്ചെന്നാണ് തിരുവനന്തപുരത്തെ സ്‍കൂള്‍ അധ്യാപികയായ ആലുവ സ്വദേശിനിയുടെ പരാതി.

 

ഇലന്തൂര്‍ നരബലിയുടെ റിമാൻഡ് റിപ്പോർട്ടിൽ  പൈശാചികതയുടെ വിവരണം.  ദേവിപ്രീതിക്കായി സ്ത്രീകളെ കൊലപ്പെടുത്തി. പത്മയെ കൊലപ്പെടുത്തിയത്  ഷാഫിയും റോസ്‍ലിയും ലൈലയും ചേര്‍ന്ന്. പത്മയുടെ മൃതദേഹം 56 കഷ്ണങ്ങളാക്കി കുഴിച്ചിട്ടു. റോസ്‍ലിയുടെ കഴുത്തറത്ത് കൊലപ്പെടുത്തിയ ശേഷം ഭഗവല്‍ സിംഗ് മാറിടം മുറിച്ചുമാറ്റിയെന്നും റിമാൻഡ് റിപ്പോർട്ടിൽ പറയുന്നു. രണ്ടാഴ്ചത്തേക്ക്  റിമാന്‍ഡ് ചെയ്ത പ്രതികളെ കാക്കനാട് ജയിലിലേക്ക് മാറ്റി.

ഇലന്തൂർ ഇരട്ട നരബലി കേസിലെ പ്രതി സ്ഥിരം കുറ്റവാളിയായ മുഹമ്മദ് ഷാഫിയാണ്  ഈ കുറ്റകൃത്യം ആസൂത്രണം ചെയ്തത്. പത്ത് വർഷത്തിനിടെ 15 കേസുകളിൽ ഷാഫി പ്രതി. ലൈംഗിക മനോവൈകൃതവും സാഡിസവുമുള്ളയാളാണ് ഷാഫി എന്നും കമ്മീഷണ‌ർ പറഞ്ഞു. സാമ്പത്തിക തട്ടിപ്പ് ലക്ഷ്യമിട്ട് വ്യാജ പ്രൊഫൈൽ ഉണ്ടാക്കി കൂടുതൽ വ്യക്തികളുമായി സൗഹൃദത്തിലാകുകയും പിന്നീട്  ഗൂഢാലോചന നടത്തുകയും ചെയ്യുകയാണ് രീതി. ആറാം ക്സാസ് വിദ്യാഭ്യാസം മാത്രമുള്ള ഷാഫിയുടേത് അതീവ വിചിത്ര സ്വഭാവം എന്നും കമ്മീഷണർ പറഞ്ഞു.
എൽദോസ് കുന്നപ്പിള്ളി എംഎൽഎ കടുത്ത മദ്യപാനി.  തന്നെ മർദ്ദിക്കുന്നത് പതിവായിരുന്നെന്നും പീഡന പരാതി നൽകിയ സ്ത്രീ മാധ്യമപ്രവർത്തകരോട് പറഞ്ഞു. കേസ് ഒത്തുതീർപ്പാക്കാൻ എംഎൽഎയുടെ ഭാഗത്ത് നിന്ന് 30 ലക്ഷം രൂപ വാഗ്ദാനം ചെയ്തു. നിഷേധിച്ചപ്പോൾ  പെരുമ്പാവൂർ മാറമ്പളളി സ്വദേശിയും മുൻ വാർഡ് മെമ്പറും ആയ സ്ത്രീ തന്നെ വിളിച്ച് ഭീഷണിപ്പെടുത്തി.തിരുവനന്തപുരത്ത് വിളിച്ചു ചേർത്ത വാർത്താ സമ്മേളനത്തിലാണ് എംഎൽഎക്കെതിരായ പരാതിയെ കുറിച്ച് അവർ വിശദീകരിച്ചത്.
പീഡന പരാതിയുന്നയിച്ച അധ്യാപികക്കെതിരെ എൽദോസ് കുന്നപ്പിള്ളിലിന്റെ ഭാര്യ രംഗത്ത് .  പരാതിക്കാരിയായ സ്ത്രീ എൽദോസിന്‍റെ ഫോൺ മോഷ്ടിച്ചുവെന്നും ഈ ഫോൺ ഉപയോഗിച്ച് സമൂഹമാധ്യമങ്ങളിലൂടെ അപമാനിക്കുകയാണെന്നുമാണ് ഭാര്യയുടെ പരാതി. പെരുമ്പാവൂർ കുറുപ്പംപടി പൊലീസിലാണ് ഭാര്യ പരാതി നൽകിയത്. അപകീർത്തികരമായ വിവരങ്ങൾ സമൂഹ മാധ്യമങ്ങളിൽ പോസ്റ്റ് ചെയ്യുകയാണെന്നും പരാതിയിലുണ്ട്.
.
https://youtu.be/UlT0IhyQZJU

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *