ദില്ലി നിയമസഭ തെരഞ്ഞെടുപ്പിനുള്ള പ്രചാരണത്തിന് തിരശ്ശീല വീണു. മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ബിജെപിക്കായി പ്രവര്‍ത്തിക്കുകയാണെന്ന് അരവിന്ദ് കെജരിവാള്‍ പ്രചാരണം അവസാനിപ്പിച്ച് നടത്തിയ വാർത്താ സമ്മേളനത്തിൽ ഉന്നയിച്ചു. കെജ്രിവാളിന് ഇപ്പോഴും ഉള്ള നേരിയ മുൻതൂക്കം, ബജറ്റ് നിർദ്ദേശങ്ങൾക്ക് കിട്ടുന്ന പിന്തുണയിലൂടെ മറികടക്കാം എന്നാണ് ബിജെപിയുടെ പ്രതീക്ഷ.